പിലൂവിനെ പിരിഞ്ഞത് വളരെ ബുദ്ധിമുട്ടായിരുന്നു!! ആദ്യഭാര്യയെ കുറിച്ച് ആശിഷ് വിദ്യാര്‍ഥി

കഴിഞ്ഞയാഴ്ചയാണ് നടന്‍ ആശിഷ് വിദ്യാര്‍ഥി 60ാം വയസ്സില്‍ വീണ്ടും പ്രണയിച്ച് വിവാഹം കഴിച്ചത്. രൂപാലി ബറുവയെയാണ് ആശിഷ് ജീവിത സഖിയാക്കിയത്. പിലൂ വിദ്യാര്‍ഥി യുമായുള്ള 22 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് ആശിഷ് രണ്ടാം വിവാഹം…

കഴിഞ്ഞയാഴ്ചയാണ് നടന്‍ ആശിഷ് വിദ്യാര്‍ഥി 60ാം വയസ്സില്‍ വീണ്ടും പ്രണയിച്ച് വിവാഹം കഴിച്ചത്. രൂപാലി ബറുവയെയാണ് ആശിഷ് ജീവിത സഖിയാക്കിയത്. പിലൂ വിദ്യാര്‍ഥി യുമായുള്ള 22 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് ആശിഷ് രണ്ടാം വിവാഹം കഴിച്ചത്.

60ാം വയസിലെ പുനര്‍വിവാഹത്തെ കുറിച്ചും ആദ്യഭാര്യയുമായുള്ള വേര്‍പിരിയലിനെ കുറിച്ചും മനസുതുറന്നിരിക്കുകയാണ് താരം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിലൂവുമായുള്ള ബന്ധം പിരിഞ്ഞു. ആ വേര്‍പിരിയല്‍ ഒട്ടും എളുപ്പമായിരുന്നില്ല. കഠിനമായ തീരുമാനങ്ങളോടെയാണ് മുന്നോട്ടുപോയതെന്നും ആശിഷ് പറയുന്നു.

അതേസമയം, ദാമ്പത്യ ജീവിതത്തിലെ നല്ല ഓര്‍മകളും ചീത്ത ഓര്‍മ്മകളുമുണ്ട്.
ഒപ്പം ജീവിക്കണോ ജീവിതം തുടരണോ എന്നൊക്കെ നമ്മുടെ ചോയ്സാണ്. വളരെ ബുദ്ധിമുട്ടായിരുന്നു ആ തീരുമാനം. വേര്‍പിരിഞ്ഞെങ്കിലും പിലൂ എന്റെ സുഹൃത്തും എന്റെ മകന്റെ അമ്മയാണ്. ഇപ്പോള്‍ പിലൂവുമായി ഒരു പ്രശ്നവും ഇല്ല. അവര്‍ തന്റെ നല്ല സുഹൃത്താണ്. മകന്‍ അര്‍ഥ് വിദ്യാര്‍ത്ഥി പിലൂവിനൊപ്പമാണെന്നും ആശിഷ് പറഞ്ഞു.

ദാമ്പത്യബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ മാസങ്ങളോളം പല തരത്തില്‍ പരിശ്രമിച്ചു. പക്ഷേ അതൊന്നും ശരിയായില്ല. പിരിയാമെന്ന് ഒരു രാത്രിയിലെടുത്ത തീരുമാനമല്ലെന്നും ആശിഷ് വ്യക്തമാക്കി.

ഈ മാസം 26നായിരുന്നു ആശിഷ് വിദ്യാര്‍ഥിയും രൂപാലിയെ വിവാഹം കഴിച്ചത്. ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരുന്നു. കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുകയാണ് രൂപാലി. ഗുവാഹത്തിയാണ് സ്വദേശം.

സ്‌ക്രീനില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ കാരണമെന്നും വിവാഹശേഷം രൂപാലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.