രൂപാലിയ്‌ക്കൊപ്പം ആദ്യ ഓണം ആഘോഷിച്ച് ആശിഷ് വിദ്യാര്‍ത്ഥി!!

സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായതായിരുന്നു നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ബ്രിട്ടീഷ് പൗരത്വമുള്ള കൊല്‍ക്കത്താ സ്വദേശിനി രൂപാലി ബറുവയെയാണ് ആശിഷ് വിവാഹം കഴിച്ചത്. വിവാഹശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കിയിരിക്കുകയാണ് ആശിഷ്. വിവാഹം കഴിഞ്ഞ…

സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായതായിരുന്നു നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ബ്രിട്ടീഷ് പൗരത്വമുള്ള കൊല്‍ക്കത്താ സ്വദേശിനി രൂപാലി ബറുവയെയാണ് ആശിഷ് വിവാഹം കഴിച്ചത്. വിവാഹശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കിയിരിക്കുകയാണ് ആശിഷ്.

വിവാഹം കഴിഞ്ഞ ആദ്യ ഓണം ഭാര്യ രൂപാലിയോടൊപ്പം കൊണ്ടാടുകയാണ് താരം. അതിന്റെ ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഭാര്യയുടെ കൂടെ പൂക്കളത്തിന് മുന്നിലിരുന്ന് എല്ലാവര്‍ക്കും ഓണാശംസകളും താരം നേര്‍ന്നിട്ടിട്ടുണ്ട്. ഓണാഘോഷത്തിന്റെ വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലും താരം ഓണാശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ആശിഷും ഭാര്യ രൂപാലി ബറുവയും ഹണിമൂണ്‍ ഇന്തോനേഷ്യയിലാണ് ആഘോഷിച്ചത്. ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.