എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണ്.. എന്റെയും അങ്ങനെയാണ്.. മമ്മുക്കയുടെയും വളരെ different ആയ ഒരു character തന്നെയാണ്. അശോകൻ

നന്പകൽ വളരെ different ആയിട്ടുള്ള സിനിമയാണ്. സാധാരണ ഒരു സിനിമ രീതിയിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പോകുന്ന സിനിമയാണ് ലിജോ ജോസ് ഒരുക്കുന്നത്.. Usual സിനിമയിൽ നിന്ന് മാറി ചവുട്ടുകയാണ്.. എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണ്..…

നന്പകൽ വളരെ different ആയിട്ടുള്ള സിനിമയാണ്. സാധാരണ ഒരു സിനിമ രീതിയിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പോകുന്ന സിനിമയാണ് ലിജോ ജോസ് ഒരുക്കുന്നത്.. Usual സിനിമയിൽ നിന്ന് മാറി ചവുട്ടുകയാണ്.. എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണ്.. എന്റെയും അങ്ങനെയാണ്.. മമ്മുക്കയുടെയും വളരെ different ആയ ഒരു character തന്നെയാണ്.. – അശോകൻ ഒരിക്കലും ഒരേ pattern ൽ പടമെടുക്കുന്ന സംവിധായകനല്ല ലിജോ.. അതിപ്പോ ആമേൻ പോലത്തെ എന്റെർറ്റൈൻർസ് ആണേലും ചുരുളി പോലത്തെ എക്സ്പീരിമെന്റലാണേലും.. ഭീഷ്മപ്പർവത്തെക്ക് മുകളിൽ കാത്തിരിക്കുന്ന ചിത്രം.. !! ലിജോ ജോസ് പടം.. നൻപകൽ നേരത്ത് മയക്കം.. റിലീസ് എന്തായലും… കുറെ കഴിഞ്ഞു നോക്കിയ മതി.. LJP ആയത് കൊണ്ട് കുറെ ഫിലിം ഫെസ്റ്റിവൽ റിലീസ് കഴിഞ്ഞേ തിയ്റ്ററിൽ വരൂ.

1979-ൽ പത്മരാജൻ സംവിധാനം ചെയ്‌ത പെരുവഴിയമ്പലം എന്ന ചിത്രത്തിലാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്, 15 വയസ്സുള്ള ഒരു ബാലന്റെ വേഷം ചെയ്തുകൊണ്ടേയിരുന്നു സിനിമയിലേക്കുള്ള കടന്ന് വരവ്. പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം എന്നീ സിനിമകളിലെ താരമൂല്യം ഇതിനെ തുടർന്നാണ്. അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്തു. പി. വേണു സംവിധാനം ചെയ്ത എൻഎഫ്‌ഡിസി സിനിമയായ പരിണാമം എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചു, അത് ഇസ്രായേലിൽ നടന്ന അഷ്‌ഡോദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടി. തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ, ഒരു പിന്നണി ഗായകനാകാനാകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആലാപനത്തിൽ വ്യക്തമായ കഴിവുള്ള അദ്ദേഹം ടെലിവിഷനിൽ വിവിധ സിനിമാ-പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.