അസീസ് തന്നെ അനുകരിക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ്, എനിക്കിഷ്ടമല്ല, അസീസിനെതിരെ അശോകൻ 

മിമിക്രിയിൽ അനുകരണം ചെയ്യുന്നത് നല്ലതാണ്, എന്നാൽ അത് ചിലർ മാത്രം, ‘അമര’ത്തിൽ  തന്നെ കളിയാക്കുന്ന രീതിയിൽ അനുകരിക്കുന്ന ഒരാളാണ് നടൻ അസീസ് നെടുമങ്ങാട്, എന്നാൽ അസീസ് തന്നെ അനുകരിക്കുന്നത് ഇഷ്ടമല്ല എന്ന് തുറന്നു പറയുകയാണ്…

മിമിക്രിയിൽ അനുകരണം ചെയ്യുന്നത് നല്ലതാണ്, എന്നാൽ അത് ചിലർ മാത്രം, ‘അമര’ത്തിൽ  തന്നെ കളിയാക്കുന്ന രീതിയിൽ അനുകരിക്കുന്ന ഒരാളാണ് നടൻ അസീസ് നെടുമങ്ങാട്, എന്നാൽ അസീസ് തന്നെ അനുകരിക്കുന്നത് ഇഷ്ടമല്ല എന്ന് തുറന്നു പറയുകയാണ് നടൻ അശോകൻ, അയാൾ അങ്ങനെ തന്നെ അനുകരിക്കുമ്പോൾ ശരിക്കും താൻ അസ്വസ്ഥതനാകാറുണ്ട്, താൻ അഭിനയിച്ച അമരം എന്ന ചിത്രത്തിലെ തന്റെ അഭിനയത്തെയാണ് കൂടുതലും അനുകരിക്കുന്നത്

താൻ കാണിക്കുന്നതിന്റെ പത്തിരട്ടി കൂട്ടിയിട്ടാണ് അവർ കാണിക്കുന്നത്, ആ നോട്ടം പോലും താൻ അങ്ങനെയാണോ നോക്കുന്നത്, എന്റെ മൈന്യുട്ട് വെച്ചാണ് അവർ ചെയ്യുന്നത്, മിമിക്രി തനിക്ക് വളരെ ഇഷ്ട്ടമാണ്, എന്നാൽ തന്നെ അനുകരിക്കുന്നതിൽ അസീസ് പരിഹസിക്കുന്നതുപോലെ ആണ് ചെയ്യുന്നത്.

മിമിക്രി കലാരംഗത്തിൽ നടന്മാരെ പരിഹസിച്ചു ചെയ്യുന്നവർ കൂടുതലാണ്, എന്നാൽ ചിലർ നല്ല രീതിയിൽ ചെയ്‌യും, അവരൊക്കെ നമ്മളെ പോലുള്ള നടന്മാരെ വെച്ച് പൈസ ഉണ്ടാക്കുന്നു, പേരെടുക്കുന്നു. അങ്ങനെ ജീവിച്ചുകൊള്ളട്ടെ എന്നാൽ പരിഹസിക്കരുത്. അങ്ങനെ ചെയ്യുന്ന ആളാണ് അസീസ്, അയാൾ നമ്മളെ വെച്ചാണ് പോപ്പുലാരിറ്റി ഉണ്ടാകുന്നത് എന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്, മിമിക്രി ചെയ്യുന്നത് അവരുടെ ഇഷ്ട്ടം. നമ്മളോട് സ്നേഹം കൊണ്ട് ചെയ്യുന്നവർ അവർ നല്ല ഒർജിനലായി ചെയ്‌യും അശോകൻ പറയുന്നു.