ആ മുഖംമൂടിക്ക് പിന്നിലെ കഷ്ടപ്പാട്! തുറന്ന് പറഞ്ഞ് ആസിഫ് അലി

റോഷാക്കില്‍ മുഖം മൂടി ധരിച്ച് എത്തിയെങ്കിലും ആസിഫ് അവന്റെ കണ്ണുകള്‍ കൊണ്ട് അഭിനയിച്ചു എന്നാണ് മമ്മൂട്ടി പോലും പറഞ്ഞത്. ഇപ്പോഴിതാ ആ മുഖം മൂടിയ്ക്കുള്ളില്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടു എന്ന് തുറന്ന് പറയുകയാണ് ആസിഫ് അലി. റോഷാക്ക് എന്ന ചിത്രത്തില്‍ മുഴനീള മുഖം മൂടി കഥാപാത്രം ആയാണ് ആസിഫ് അലി എത്തിയിരുന്നത്. നിസാം ബഷീര്‍ എന്റെ സുഹൃത്ത് എന്നോട് ഈ കഥ വന്ന് പറഞ്ഞപ്പോള്‍ ഇതില്‍ ഏത് കഥാപാത്രമാണ് ഞാന്‍ ചെയ്യേണ്ടത് എന്നാണ് ഞാന്‍ അദ്ദേഹത്തോട് ആദ്യം ചോദിച്ചത് എന്ന് ആസിഫ് അലി പറയുന്നു.

ചിത്രത്തില്‍ ദിലീപിന്റെ വേഷമാണ് എന്ന് പറഞ്ഞപ്പോള്‍.. ഞാന്‍ സമ്മതം പറയുകയായിരുന്നു. കാരണം നിസാമിന് എന്റെ കഥാപാത്രത്തില്‍ അത്രയ്ക്ക് വിശ്വാസം ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.. പിന്നെ മമ്മൂക്ക അഭിനയിക്കുന്ന ചിത്രത്തിന്റെ ഭാഗമാവുക എന്ന ചിന്ത മാത്രം ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്.. അതുകൊണ്ട് തന്നെയാണ് ഈ സിനിമയ്ക്ക് ഓക്കെ പറഞ്ഞത്. കുറച്ച് സമയം എങ്കിലും അദ്ദേഹത്തിനൊപ്പം ചിലവഴിക്കാമല്ലോ എന്നാണ് കരുതിയത്. പക്ഷേ, മുഖം മൂടി അണിഞ്ഞെത്തിയ എന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലാകുമെന്ന് സത്യത്തില്‍ ചിന്തിച്ചിരുന്നില്ല.

സിനിമ റീലിസായി ഒരാഴ്ച കഴിഞ്ഞ് ക്യാരക്ടര്‍ പോസ്റ്റര്‍ റിവീല്‍ ചെയ്യുമ്പോള്‍ എല്ലാവരും അറിയും അത് ഞാന്‍ ആയിരുന്നു എന്നാണ് കരുതിയത്.. പക്ഷേ അതിന് മുന്‍പ് തന്നെ തന്റെ കണ്ണ് കണ്ട് മലയാളികള്‍ എന്നെ തിരിച്ചറിഞ്ഞു.. അത് സത്യം പറഞ്ഞാല്‍ എനിക്ക് ഒരുപാട് സന്തോഷം ഉണ്ടായ കാര്യമായിരുന്നു.. കണ്ണ് കൊണ്ട് ഞാന്‍ ഒരു മാജിക്കും കാണിച്ചിട്ടില്ല..

Asifali (2)

സത്യം പറഞ്ഞാല്‍ ആ മുഖം മൂടി ധരിച്ച് അഭിനയിക്കുമ്പോള്‍ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. പക്ഷേ എന്നെ എല്ലാവരും തിരിച്ചറിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.. നിങ്ങളുടെ മനസ്സില്‍ എനിക്ക് അത്രത്തോളം സ്ഥാനം ഉണ്ട് എന്നാണ് അതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് എന്നും ആസിഫ് അലി പറയുന്നു.

Previous article‘അവന് ഇച്ചിരി എയർ പിടുത്തം കൂടുതലാ’പൃഥ്വിരാജിനെ കുറിച്ച് മോളി കണ്ണമാലി കേട്ടോ!!!
Next articleവാടരുതെ എൻ ഉയിരേ…’ഓട്ടോറിക്ഷക്കാരൻറെ ഭാര്യ’യിലെ പാട്ടെത്തി