‘പോലീസുകാരെ കൊണ്ടൊക്കെ എന്തു പ്രയോജനം അല്ലേ? കൂമന്‍ ട്രെയ്‌ലര്‍

ജിത്തു ജോസഫ് ആസിഫ് അലി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂമന്റെ ട്രെയിലര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ സഞ്ചരിക്കുന്ന ചിത്രമായിരിക്കും കൂമന്‍. കെ.ആര്‍ കൃഷ്ണകുമാറാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍…

ജിത്തു ജോസഫ് ആസിഫ് അലി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂമന്റെ ട്രെയിലര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ സഞ്ചരിക്കുന്ന ചിത്രമായിരിക്കും കൂമന്‍. കെ.ആര്‍ കൃഷ്ണകുമാറാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

പോലീസ് കോണ്‍സ്റ്റബിള്‍ ഗിരിശങ്കര്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. കേരള -തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ ഒരു മലയോര ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പ്രദേശത്തെ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി വരുന്ന ഉദ്യോ?ഗസ്ഥന്‍, പിന്നാലെ നടക്കുന്ന അസാധരണ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ നി?ഗൂഢത നിറഞ്ഞ ട്രെയിലറാണ് പുറത്തു വന്നിരിക്കുന്നത്.

ആല്‍വിന്‍ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോന്‍, ബാബുരാജ്, രഞ്ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, പൗളി വത്സന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം- വിഷ്ണു ശ്യാം, ഗാനങ്ങള്‍ -വിനായക് ശശികുമാര്‍, ഛായാഗ്രഹണം- സതീഷ് കുറുപ്പ്, എഡിറ്റിംഗ്- വി.എസ് വിനായക് എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ചിത്രം നവംബര്‍ 4-ന് തിയറ്ററുകളിലെത്തും.