ആസിഫ് അലിയെ നായകനാക്കി ജി. പ്രജേഷ് സെന്‍ സിനിമ; ഹൗഡിനി – ദ കിങ് ഓഫ് മാജിക് ഷൂട്ടിങ് തുടങ്ങി

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ഹൗഡിനി – ദ കിങ് ഓഫ് മാജിക്കിന്റെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങി. ജി പ്രജേഷ് സെന്‍ ആണ് തിരക്കഥയും സംവിധാനവും. ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍ റായിയുടെ…

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ഹൗഡിനി – ദ കിങ് ഓഫ് മാജിക്കിന്റെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങി. ജി പ്രജേഷ് സെന്‍ ആണ് തിരക്കഥയും സംവിധാനവും. ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍ റായിയുടെ നിര്‍മാണ കമ്പനിയായ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും കര്‍മ മീഡിയ ആന്‍ഡ് എന്റര്‍ടെയിന്റ്‌മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. ഷൈലേഷ് ആര്‍ സിങ്ങും പ്രജേഷ് സെന്‍ മൂവിക്ലബും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.

മാജിക്കാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സംഘര്‍ഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. കോഴിക്കോടിന് പുറമെ രാജസ്ഥാനാണ് പ്രധാന ലൊക്കേഷന്‍. മലയാളം, തമിഴ് സിനിമാരംഗത്തെ പ്രമുഖര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

ക്യാപ്റ്റന്‍ , വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൗഡിനി -ദ കിങ് ഓഫ് മാജിക്. ബിജിപാല്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.

ഡി ഒ പി – നൗഷാദ് ഷെരീഫ്, എഡിറ്റര്‍ – ബിജിത്ബാല , സൗണ്ട് ഡിസൈന്‍ – അരുണ്‍ രാമവര്‍മ, കലാസംവിധാനം – ത്യാഗു തവനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഗിരീഷ് മാരാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിത്ത് പിരപ്പന്‍കോട്, മേക്കപ്പ് – അബ്ദുള്‍ റഷീദ്, വസ്ത്രാലങ്കാരം – അഫ്രീന്‍ കല്ലാന്‍, സ്റ്റില്‍സ് – ലിബിസണ്‍ ഗോപി, പി ആര്‍ ഒ – വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ടൈറ്റില്‍ ഡിസൈന്‍ – ആനന്ദ് രാജേന്ദ്രന്‍ , ഡിസൈന്‍ – താമിര്‍ ഓക്കെ, പബ്ലിസിറ്റി ഡിസൈന്‍ – ബ്രാന്റ് പിക്‌സ്