നാദിറയ്ക്ക് ഒപ്പം വിഡിയോയിൽ വന്നാണ് ശോഭ ഈ കാര്യം തുറന്നു പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് ശോഭ. ബിഗ് ബോസ്സിൽ ഈ കഴിഞ്ഞ സീസണിൽ ആണ് ശോഭ മത്സരിക്കാൻഎത്തിയത് . അത് കൊണ്ട് തന്നെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയതും. മികച്ച പ്രകടനം തന്നെയാണ് പരുപാടിയിൽ താരം കാഴ്ച വെച്ചത്. ബിഗ് ബോസ്സിൽ വെച്ച് തന്റെ ജീവിതം ശോഭ തുറന്നു പറഞ്ഞിരുന്നു. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമായാണ് താൻ വിവാഹ ജീവിതത്തിലേക്ക് എത്തിയത് എന്നും എന്നാൽ എന്റെ വിവാഹ ജീവിതം നരകതുല്യം ആയിരുന്നു എന്നുമാണ് ശോഭ പറഞ്ഞത്. വിവാഹത്തോടെ സ്വന്തം ജോലി ഉപേക്ഷിച്ച് താൻ ഭർത്താവിന്റെ കുടുംബ ബിസിനെസ്സിൽ ശ്രദ്ധിച്ച് വരുകയായിരുന്നു. എന്നാൽ ഓരോ ദിവസം കഴിയുംതോറും ഭർത്താവിന്റെ പീഡനം കൂടി വന്നു.

ഉപദ്രവും സഹിക്കവയ്യാതെ പല രാത്രികളിലും താൻ ബാത്റൂമിൽ കിടന്നുറങ്ങിയിട്ടുണ്ട് എന്നും ഒടുവിൽ അവിടെ നില്ക്കാൻ കഴിയാതെ വന്നതോടെയാണ് അവിടം വിട്ട് ഇറങ്ങിയത് എന്നുമാണ് ശോഭ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ബിഗ് ബോസ്സിൽ പറഞ്ഞത്. എന്നാൽ ഇനി ജീവിതത്തിൽ ഒരു വിവാഹം കഴിക്കുമോ എന്ന ചോത്യത്തിന് ഇല്ല എന്നാണ് ശോഭ മറുപടി പറഞ്ഞതും. എന്നാൽ ഇപ്പോൾ നാദിറയ്ക്ക് ഒപ്പം ഉള്ള ഒരു വിഡിയോയിൽ പ്രേക്ഷകർക്ക് മുന്നിൽ ശോഭ തന്റെ പുതിയ ഒരു വിശേഷം പങ്കുവെച്ചിരിക്കുകയാണ്. താൻ പ്രണയത്തിൽ ആന്നെന്നാണ് ശോഭ നാദിറയ്ക്ക് ഒപ്പം വിഡിയോയിൽ വന്നു പറയുന്നത്.

വിവാഹം കഴിക്കുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് മറുപടി പറഞ്ഞത്. എന്നാൽ തനിക്ക് ഒരു പ്രണയത്തെ ഉണ്ടെന്നും ശോഭ പറഞ്ഞു. പാ എന്നാണ് ശോഭ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത് എന്നും താൻ നേരിട്ട് കണ്ടിട്ടില്ല എങ്കിലും ഫോട്ടോയിൽ കണ്ടിട്ടുണ്ട് ആളിനെ എന്നുമാണ് നാദിറ പറയുന്നത്. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് ആരാണ് ആളെന്നു ചോദിച്ച് വരുന്നത്. എന്നാൽ ആളിന്റെ പേര് ശോഭ വെളിപ്പെടുത്തിയിട്ടില്ല.