പ്രസവിക്കുന്ന കുട്ടികളോട് മാത്രമേ അമ്മമാർക്ക് സ്നേഹം കാണു, അശ്വതി ശ്രീകാന്ത്

നിരവധി ആരാധകരുള്ള താരമാണ് അശ്വതി ശ്രീകാന്ത്.  അവതാരകയായി എത്തി പിന്നീട് അഭിനേത്രിയായി മാറിയ താരം കൂടിയാണ് അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ…

നിരവധി ആരാധകരുള്ള താരമാണ് അശ്വതി ശ്രീകാന്ത്.  അവതാരകയായി എത്തി പിന്നീട് അഭിനേത്രിയായി മാറിയ താരം കൂടിയാണ് അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. യൂട്യൂബ് ചാനലിൽ കൂടിയാണ് അശ്വതി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ളത്.  പലപ്പോഴും തന്റെ ചാനലിൽ കൂടി അശ്വതി ആരാധകരുമായി സംവാദിക്കാറുണ്ട്. അവ എല്ലാം പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരം വ്യത്യസ്തമായ ഒരു വിഷയവുമായി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ കിട്ടിയ ടോക്സിക് ഉപദേശങ്ങൾ എന്തൊക്കെയാണ് എന്നാണ് അശ്വതി ചോദിക്കുന്നത്.

നിരവധി പേരാണ് അശ്വതിയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയത്. പലരും വ്യത്യസ്തമായ പല ചോദ്യങ്ങൾ ആണ് തങ്ങൾ നേരിട്ടിട്ടുള്ളതായി പറയുന്നത്. ഒരുപാട് സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. പെൺകുട്ടികൾ 25 വയസ്സിന് മുൻപ് വിവാഹം കഴിക്കണം അല്ലെങ്കിൽ കിളവികളെ പോലെ ആകും, അത് കൊണ്ട് വേഗം കല്യാണം കഴിക്കൂ എന്നാണ് ഞാൻ കേട്ട ഉപദേശം. ഇപ്പോൾ ഞാൻ ഗർഭിണിയാണ് എന്നാണ് ഒരു യുവതി പറയുന്നത്. മറ്റൊരു യുവതി പറയുന്നത് ഭർത്തൃ വീട്ടുകാരുടെ പാരമ്പര്യത്തെ നിലനിർത്താൻ ആൺകുട്ടിയാണ് വേണ്ടത്. അത് കൊണ്ട് ഒരു ആൺകുട്ടിയെ കൂടി നോക്ക് എന്നാണ്. മോളെ രണ്ടും പെണ്കുട്ടിയല്ലേ, നമ്മുടെ പാരമ്പര്യം നിലനിൽക്കേണ്ടെ? മൂന്നാമത് ഒരു ആൺകുഞ്ഞിന് വേണ്ടി ശ്രമിക്കു എന്നാണ് മറ്റൊരു യുവതി തന്റെ അനുഭവം പറഞ്ഞത്.

അത് ശരിയാണ്, അത്തരത്തിൽ ഉള്ള ഉപദേശങ്ങൾ ഞാനും കേൾക്കാറുണ്ട് എന്നാണ് അശ്വതി മറുപടി പറഞ്ഞത്.  കൊച്ചുങ്ങളെ ഉണ്ടാക്കാൻ കഴിവില്ലെങ്കിൽ പിന്നെ എവിടെയും ഒരു വില കാണില്ല എന്നാണ് ഒരാൾ പറഞ്ഞത്. ഇവിടെ നമ്മുടെ കൊച്ചുങ്ങൾക്ക് നമ്മളെ പോലും വില ഇല്ല എന്നാണ് അശ്വതി പ്രതികരിച്ചത്. മറ്റൊരാൾ പറഞ്ഞത് ജനിച്ചിരിക്കുന്നത് പെൺകുട്ടിയാണ്, ഇനി നിന്റെ അടിച്ച് പൊളി ഒക്കെ അവാസാനിപ്പിച്ചോ എന്നാണ് താൻ കേട്ടത് എന്നാണ്. പെൺകുട്ടികൾ വളർന്നിട്ട് അവരുമായി അടിച്ച് പൊളിക്കാൻ നിൽക്കുന്ന ഞാൻ എന്നാണ് അശ്വതി പ്രതികരിച്ചത്. കുഞ്ഞുങ്ങളെ പ്രസവിച്ചാൽ മാത്രമേ അവരോട് സ്നേഹം കാണു, സി സെക്ഷനിൽ കൂടി വരുന്ന കുഞ്ഞുങ്ങളോട് അമ്മമാർക്കു സ്നേഹം കാണില്ല എന്നാണ് മറ്റൊരാൾ പറഞ്ഞത്.