സെപ്റ്റംബർ 12 ന് കുഞ്ഞാൾ ഇങ്ങെത്തും, ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് അശ്വതി - മലയാളം ന്യൂസ് പോർട്ടൽ
Film News

സെപ്റ്റംബർ 12 ന് കുഞ്ഞാൾ ഇങ്ങെത്തും, ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് അശ്വതി

അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി തന്നെ അശ്വതി അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, അടുത്തിടെ താരം താൻ അമ്മയാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്, പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം അശ്വതി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോൾ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് താരം മറുപടി നല്കിയിരിക്കുകയാണ്, എപ്പോഴാണ് പുതിയ അംഗം ഇങ്ങെത്തുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് ഒരു മാസം കൂടിയുണ്ട് എന്നും സെപ്റ്റംബർ 12 നാണ് ഡേറ്റ് എന്നും അശ്വതിപറയുന്നു. പുതിയ പ്രോജക്റ്റ് അപ്‌ഡേറ്റ് എന്തെങ്കിലും ഉണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന്, ആദ്യം ഈ പ്രോജക്റ്റ് തീർക്കട്ടെ എന്ന മറുപടിയാണ് അശ്വതി നൽകിയത്. ചക്കപ്പഴത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് എന്റെ മറ്റേർണിറ്റി ലീവ് തീർന്നാൽ എത്തും എന്ന മറുപടിയാണ് നടി നൽകിയത്.

ഇതിനുമുൻപ് താരം തന്റെ മകളെ പ്രസവിച്ച സമയത്ത് തനിക്കുണ്ടായ ഡിപ്രെഷനെ കുറിച്ച് തുറന്നെഴുതിയിരുന്നു, ആ സമയത്ത് കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോയതും മകളുടെ പിടിവാശിയെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു, അന്ന് നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിനു കമെന്റുമായി എത്തിയത്. അവതാരകയായി സ്‌ക്രീനിലെത്തിയ അശ്വതി ആര്‍ജെയും എഴുത്തുകാരിയുമാണ്. ഇപ്പോള്‍ ചക്കപ്പഴം എന്ന പരമ്പരയില്‍ തകര്‍ത്ത് അഭിനയിക്കുകയാണ്. ആശ എന്ന കഥാപാത്രത്തെയാണ് ചക്കപ്പഴത്തില്‍ അശ്വതി അഭിനയിക്കുന്നത്. പരമ്പരയ്ക്കും ആശയക്കും ധാരാളം ആരാധകരുണ്ട്.

ഈ കൊറോണ സമയത് ഒരുപാട് കാര്യങ്ങൾ മിസ് ചെയ്യാറുണ്ട്. ഇപ്പോൾ ഹോസ്പിറ്റൽ പോക്കുതന്നെ മാറി എല്ലാം ഓൺലൈൻ ആയല്ലോ. പിന്നെ വർഷങ്ങൾക്ക് ശേഷം മക്കളോട് പറയാം അവരുടെ ജനനം തന്നെ ഒരു ത്രില്ലർ സ്റ്റോറി ആയിരുന്നു എന്ന്.മകൾ പത്മയിൽ വന്ന മാറ്റങ്ങളാണ് ഇപ്പോൾ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതെന്നും  അശ്വതി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു

Trending

To Top