പറയുന്ന കാര്യത്തിൽ ഇരുപത്തിഅഞ്ച് ശതമാനമെ സത്യം കാണു, ബാക്കി അദ്ദേഹം നർമ്മം ചേർത്ത് പറയുന്നതായിരിക്കും!

സിനിമ പിന്നണി മേഖലയിൽ വർഷങ്ങൾ ആയി പിആർഒ ആയി പ്രവർത്തിച്ച് വരുന്ന താരമാണ് വാഴൂർ ജോസ്. നിരവധി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായി തന്നെ ഇന്നും വാഴൂർ ജോസ് നിൽക്കുന്നുണ്ട്. മലയാള സിനിമയിലെ സജീവ സാനിദ്യം…

സിനിമ പിന്നണി മേഖലയിൽ വർഷങ്ങൾ ആയി പിആർഒ ആയി പ്രവർത്തിച്ച് വരുന്ന താരമാണ് വാഴൂർ ജോസ്. നിരവധി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായി തന്നെ ഇന്നും വാഴൂർ ജോസ് നിൽക്കുന്നുണ്ട്. മലയാള സിനിമയിലെ സജീവ സാനിദ്യം ആണെങ്കിൽ പോലും ഇന്നും വാഴൂർ ജോസിനെ അറിയാത്ത സിനിമ പ്രേക്ഷകർ ഏറെ ആണ്. പുതിയതും പഴയതുമായ സിനിമകളിൽ കൂടി ഇന്നും മലയാള സിനിമയിലെ സ്ഥിര സാന്നിധ്യം ആണ് വാഴൂർ ജോസ്. ഏത് ഒരു താരത്തെ കുറിച്ച് ചോദിച്ചാലും വാഴൂർ ജോസിന് പറയാൻ ഒരുപാട് കഥകൾ കാണും. അത്തരത്തിൽ ഇപ്പോൾ വാഴൂർ ജോസ് മുകേഷിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. വാഴൂർ ജോസിന്റെ വാക്കുകൾ ഇങ്ങനെ,mukesh

മുകേഷ് പലപ്പോഴും ഒരു അത്ഭുതം ആയിരുന്നു. അദ്ദേഹം വാ തുറന്നു കഴിഞ്ഞാൽ നർമ്മം ചാലിച്ച എന്തെങ്കിലുമൊക്കെ കഥകൾ അദ്ദേഹത്തിന് പറയാൻ കാണും. മിക്ക താരങ്ങൾക്കും ഇത്തരത്തിൽ ഒന്നോ രണ്ടോ കഥകൾ ആയിരിക്കും പറയാൻ ഉണ്ടാകുക. എന്നാൽ മുകേഷ് അങ്ങനെ അല്ല. മേക്കപ്പ് ചെയ്യാൻ തുടങ്ങുന്നത് മുതൽ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് വരെയും മുകേഷിന് ഇത് പോലെ എന്തെങ്കിലും കഥകൾ എന്തിനെ കുറിച്ചെങ്കിലും ഒക്കെ പറയാൻ കാണും. കഥപറയാൻ ആളിന് ഭയങ്കര ഇഷ്ട്ടം ആണ്. അദ്ദേഹം മിണ്ടാതിരിക്കുന്നത് തന്നെ കുറവാണ്. അത് കൊണ്ട് തന്നെ കൂടെ ഉള്ള ആളുകൾക്കും സമയം പോകാൻ എളുപ്പമാണ്. അദ്ദേഹത്തിനൊപ്പം ഇരുന്നാൽ സമയം പോകുന്നത് അറിയത്തില്ല.

സത്യത്തിൽ അദ്ദേഹം പറയുന്ന കഥകളിൽ ഒരു ഇരുപത്തഞ്ച് ശതമാനം സത്യവും, ബാക്കി അദ്ദേഹം കയ്യിൽ നിന്ന് ഇട്ട് പറയുന്നതും ആയിരിക്കും. അദ്ദേഹത്തിനൊപ്പം ലൊക്കേഷനിൽ ഇരുന്നാൽ ഇത്തരത്തിൽ ഒരുപാട് കഥകൾ നമുക്ക് പറഞ്ഞു തരും എന്നുമാണ് മുകേഷിനെ കുറിച്ച് വാഴൂർ ജോസ് പറഞ്ഞത്. അതെ സമയം ന്യൂ ജനറേഷൻ സിനിമകളിലും ഓൾഡ് ജനറേഷൻ സിനിമകളിലും ഒരു പോലെ സജീവമാണ് വാഴൂർ ജോസ്. നമ്മൾ നമ്മുടെ ജോലി ചെയ്യുമ്പോൾ അതിൽ ന്യൂ ജനറേഷൻ ഓൾഡ് ജനറേഷൻ എന്ന് ഒന്നും നോക്കാറില്ല എന്നാണു വാഴൂർ ജോസ് പറയുന്നത്.