വിവാഹ ശേഷം വിശേഷങ്ങൾ പങ്കുവെച്ച് രാഹുലും അശ്വതിയും

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ട താരങ്ങൾ ആണ് രാഹുലും അശ്വതിയും. ഇരുവരും മിനിസ്‌ക്രീനിൽ മികച്ച ജോഡികൾ ആയിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ അധികം…

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ട താരങ്ങൾ ആണ് രാഹുലും അശ്വതിയും. ഇരുവരും മിനിസ്‌ക്രീനിൽ മികച്ച ജോഡികൾ ആയിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് വെറും ഗോസിപ്പുകൾ മാത്രമാണ് എന്നാണ് ആദ്യം ആരാധകർ കരുതിയത്. എന്നാൽ രാഹുലും അശ്വതിയും സോഷ്യൽ മീഡിയയിൽ പരസ്പ്പരം ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് തന്നെ തങ്ങൾ പ്രണയത്തിൽ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ആരാധകരും ആഹ്ലാദത്തിൽ ആയിരുന്നു.

തങ്ങളുടെ ഇഷ്ട്ട താരങ്ങൾ ജീവിതത്തിലും ഒന്നാകുന്നതിന്റെ സന്തോഷവും ആരാധകർ കമെന്റിലൂടെ പങ്കുവെച്ചിരുന്നു. ഇവരുടെ വിവാഹ നിശ്ചയ വിഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസമാണ് അശ്വതിയുടെയും രാഹുലിന്റെയും വിവാഹം നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ ഇരുവരും വിവാഹ ശേഷം മാധ്യമങ്ങളെ കാണുന്ന വിഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വളരെ രസകരമായിട്ടാണ് ഇരുവരും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

ഒരുപാട് കാലം കൊണ്ട് ആഗ്രഹിച്ച കാര്യം ഇപ്പോൾ സഭലമായതിന്റെ സന്തോഷത്തിൽ ആണ് താൻ എന്നാണ് രാഹുൽ പറയുന്നത്. തനിക് നല്ല പേടി ഉണ്ടെന്നാണ് അശ്വതി പറഞ്ഞത്. എന്നാൽ പേടിക്കണ്ട, ഞാൻ ഒന്നും ചെയ്യില്ല എന്ന് രാഹുലും മറുപടി പറഞ്ഞു. രസകരമായുള്ള നവ ദമ്പതികളുടെ ഈ അഭിമുഖം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുകന്നത്.