‘ഇതുകണ്ട് എന്റെ കണ്ണ് പോലും നിറഞ്ഞ് പോകുന്നു’; അശ്വതി വീഡിയോ കണ്ട് സങ്കടത്തിലായി ആരാധ​കരും

അൽഫോൺസാമ്മ എന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ടം മുഴുവൻ നേടിയ നടിയാണ് അശ്വതി. പിന്നീട് കുങ്കുമപ്പൂവ് സീരിയിലിലെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കുറച്ച് കാലമായി അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് അശ്വതി. കുടുംബസമേതം വിദേശത്ത്…

അൽഫോൺസാമ്മ എന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ടം മുഴുവൻ നേടിയ നടിയാണ് അശ്വതി. പിന്നീട് കുങ്കുമപ്പൂവ് സീരിയിലിലെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കുറച്ച് കാലമായി അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് അശ്വതി. കുടുംബസമേതം വിദേശത്ത് താമസിക്കുന്ന നടി സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടിൽ അവധി ആഘോഷിക്കുകയായിരുന്നു അശ്വതിയും കുടുംബവും.

ആരാധകരുടെയടക്കം കണ്ണ് നനയ്ക്കുന്ന വീഡിയോ ആണ് അശ്വതി ഇപ്പോൾ പങ്കുവച്ചിട്ടുള്ളത്. തിരികെ പ്രവാസ ജീവിതത്തിലേക്ക് മടങ്ങുകയാണ് താരം. തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി എന്ന പാട്ട് ക്യാപ്ഷനായി നൽകി കൊണ്ടാണ് അശ്വതി ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

കുഞ്ഞുങ്ങളുടെ കരച്ചിലാണ് വീഡിയോ കണ്ട് എല്ലാവരെയും സങ്കടത്തിലാക്കുന്നത്. രണ്ട് മക്കളെയും നാട്ടിലാക്കി അശ്വതിയും ഭർത്താവും മാത്രമാണ് വിദേശത്തേക്ക് പോകുന്നത്. അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് രണ്ടാളും കരയുന്നത് വീഡിയോ കാണുന്നവരെയും സങ്കടത്തിലാക്കുന്നു. മക്കളെയും കൂടെ കൊണ്ട് പോകൂ, ഇതുകണ്ട് എൻറെ കണ്ണ് പോലും നിറഞ്ഞ് പോകുന്നു എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.