‘ഞാന്‍ ഒരു തികഞ്ഞ അമ്മയല്ലെന്ന് ഞാന്‍ പറഞ്ഞു. അവളും പറഞ്ഞത് അതുതന്നെയായിരുന്നു’ ചര്‍ച്ചയായി അശ്വതിയുടെ കുറിപ്പ്

യൂട്യൂബ് ചാനലിലൂടെ സാമൂഹിക പ്രസക്തിയുള്ള മിക്ക കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന താരങ്ങളില്‍ ഒരാളായിരുന്നു അശ്വതി ശ്രീകാന്ത്. തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ക്കുശേഷം, വീട്ടിലേക്ക് പുതിയ അതിഥി വന്നതിന്റെ വിശേഷങ്ങളും, അതിനുശേഷം തനിക്കുണ്ടായ മാറ്റങ്ങളുമെല്ലാം അശ്വതി പങ്കുവച്ചിരുന്നു.…

യൂട്യൂബ് ചാനലിലൂടെ സാമൂഹിക പ്രസക്തിയുള്ള മിക്ക കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന താരങ്ങളില്‍ ഒരാളായിരുന്നു അശ്വതി ശ്രീകാന്ത്. തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ക്കുശേഷം, വീട്ടിലേക്ക് പുതിയ അതിഥി വന്നതിന്റെ വിശേഷങ്ങളും, അതിനുശേഷം തനിക്കുണ്ടായ മാറ്റങ്ങളുമെല്ലാം അശ്വതി പങ്കുവച്ചിരുന്നു. പ്രസവാനന്തരം മിക്ക സ്ത്രീകളിലും കാണുന്ന ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ എന്ന വിഷയവും അശ്വതി കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയൊരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അശ്വതി. മാറേണ്ടുന്ന സമൂഹത്തിന് നേരെയുള്ള കടന്നാക്രമണമായിരുന്നു അശ്വതിയുടെ കുറിപ്പ്.

അശ്വതിയുടെ കുറിപ്പിങ്ങനെ

”അങ്ങനെ ഞങ്ങള്‍, മുലയൂട്ടല്‍, പ്രസവാനന്തര പ്രശ്നങ്ങള്‍, അമ്മയുടെ വയര്‍, കുഞ്ഞിന്റെ ഉറക്കം, വളര്‍ച്ചയിലെ നാഴികകല്ലുകള്‍, കുഞ്ഞിന്റെ വയറിളക്കം, വണ്ണം കൂട്ടല്‍, തുണികൊണ്ടുള്ള ഡയപ്പറുകളുടെ ആവശ്യം അങ്ങനെ പലതിനേയുംകുറിച്ച് ചര്‍ച്ച നടത്തി.

ഞാന്‍ ഒരു തികഞ്ഞ അമ്മയല്ലെന്ന് ഞാന്‍ പറഞ്ഞു. അവളും പറഞ്ഞത് അതുതന്നെയായിരുന്നു. എനിക്ക് വിലയിരുത്തലുകള്‍ നടത്തുന്ന ഒരു സമൂഹമുണ്ടെന്ന് പറഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞത്, അവള്‍ക്കതില്ല എന്നാണ്.

അമ്മമാര്‍ എന്ന നിലയ്ക്ക് ഞങ്ങളുടെ ചെയ്തികള്‍ അത്ര തികവാര്‍ന്നത് അല്ലായിരിക്കാം.. പക്ഷെ ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ചെയ്യാറുണ്ട്. എല്ലാ അമ്മമാര്‍ക്കുമായി ഞാനിതാ, ഊഷ്മളമായ ഒരു ആലിംഗനം ചെയ്യുന്നു.. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ അഭിമാനിക്കുക എന്നതിനോടൊപ്പം സാമൂഹികമായ വിലയിരുത്തലുകളെ അവഗണിക്കുകയും വേണം.”