ചേച്ചിയുടെ കല്യാണ ഫോട്ടോയിൽ കുറേ പൊന്നുണ്ടല്ലോ, കിടിലൻ മറുപടി നൽകി അശ്വതി!

സമൂഹത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നത്തിനെതിരെയും തന്റെ വ്യക്തിപരമായ അഭിപ്രായം സോഷ്യൽ മീഡിയയിൽ കൂടി പറയുന്ന സ്ത്രീകളിൽ ഒരാൾ ആണ് അശ്വതി ശ്രീകാന്ത്. ഏതൊരു വിഷയത്തിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്താനും താരം മറക്കാറില്ല. ഇപ്പോൾ അത്തരത്തിൽ…

സമൂഹത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നത്തിനെതിരെയും തന്റെ വ്യക്തിപരമായ അഭിപ്രായം സോഷ്യൽ മീഡിയയിൽ കൂടി പറയുന്ന സ്ത്രീകളിൽ ഒരാൾ ആണ് അശ്വതി ശ്രീകാന്ത്. ഏതൊരു വിഷയത്തിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്താനും താരം മറക്കാറില്ല. ഇപ്പോൾ അത്തരത്തിൽ ഇന്ന് സമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയം ആണ് സ്ത്രീധനം. സ്ത്രീധനത്തിന്റെ പേരിൽ പല പെൺകുട്ടികളും ഇന്നും ഭർതൃ ഗൃഹത്തിൽ പലതരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആണ് അശ്വതി തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പുമായി എത്തിയത്. ‘പറയാനുള്ളത് ഇനിയും വിവാഹിതരാകാത്ത പെൺകുട്ടികളോടാണ്. വീട്ടിൽ വന്ന് പഴയ പത്രക്കടലാസ് എടുക്കുന്നവർ പോലും നമുക്ക് ഇങ്ങോട്ടാണ് പണം തരാറ്. അത് ഒഴിവാക്കേണ്ടത് വീട്ടുകാരുടെ ആവശ്യമാണെങ്കിൽ കൂടി. അപ്പോൾ അങ്ങോട്ട് പണം കൊടുത്ത്, പൊന്നു കൊടുത്ത് തൃപ്തിയാകുമ്പോൾ കൂടെ പോകേണ്ടത്ര വില കുറഞ്ഞ വസ്തുവല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാകണം’ എന്നാണ് അശ്വതി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിനു താഴെ അഭിപ്രായങ്ങളുമായി എത്തിയത്. എന്നാൽ ചേച്ചിയുടെ കല്യാണ ഫോട്ടോയിൽ കുറേ പൊന്നുണ്ടല്ലോ എന്നാണ് ഒരാൾ താരത്തിന്റെ പോസ്റ്റിനു നൽകിയ മറുപടി. ഇയാളുടെ കമെന്റിനെ പിന്തുണച്ച് കൊണ്ടും കുറച്ച് പേര് എത്തി. എന്നാൽ അശ്വതി കൃത്യമായ മറുപടി തന്നെ ആ കമെന്റിനു നൽകുകയും ചെയ്തു.  ‘അത് വിദ്യാഭ്യാസ ലോൺ എടുത്ത് പഠിച്ച്, ഗൾഫിൽ പോയി ജോലി ചെയ്തത് സ്വന്തം ആവശ്യങ്ങൾക്ക് ഉള്ളത് സ്വരുക്കൂട്ടി കല്യാണം കഴിച്ച ഒരു പെണ്ണിന്റെ ഫോട്ടോയാണ്. എന്റെ സമ്പാദ്യം എന്റെ ലോക്കറിൽ തന്നെയുണ്ട്. അതിന്റെ താക്കോലും’ എന്നാണ് താരം നൽകിയ മറുപടി.

അശ്വതി ശ്രീകാന്ത് ഇന്ന് മലയാളത്തിൽ വളരെ തിരക്കേറിയ അവതാരികയാണ്. തന്മയോത്തോട് കൂടിയ മലയാള ഭാഷയിൽ മാത്രമുള്ള അവതരണ ശൈലി അശ്വതിയെ ഉയരങ്ങളിൽ എത്തിച്ചു. ഫ്ലവർസ് ചാനലിൽ തുടക്കം കുറിച്ച അശ്വതി ഇന്ന് എല്ലാ ചാനലുകളിലും തിരക്കിലാണ്. തന്റെ പ്രണയ കഥയും കഥയിലെ നായകനെ സ്വന്തമാക്കിയ രീതിയും എല്ലാം പ്രേക്ഷകരോട് മനസ് തുറന്നു പറഞ്ഞ അശ്വതിയെ ഒരുപാട് പേര് അഭിനന്ദനം അരിച്ചിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അശ്വതി ലോകത്തെ അറിയിക്കാറുണ്ട്. എല്ലാത്തിനും മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്.