യാത്രകള്‍ക്ക് കൂട്ടായി ഇനി സ്‌കോഡ സ്ലാവിയ!!! പുതിയ കാര്‍ സ്വന്തമാക്കി അശ്വതി ശ്രീകാന്ത്

റേഡിയോ ജോക്കിയില്‍ നിന്നും അവതാരകയായെത്തി പിന്നീട് നായികയായും ശ്രദ്ധേയയായ താരമാണ് അശ്വതി ശ്രീകാന്ത്. നിരവധി ആരാധകരുള്ള താരമാണ് അശ്വതി. സോഷ്യലിടത്ത് സജീവമായ താരം എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം പുതിയൊരു സന്തോഷമാണ് പങ്കിടുന്നത്.…

റേഡിയോ ജോക്കിയില്‍ നിന്നും അവതാരകയായെത്തി പിന്നീട് നായികയായും ശ്രദ്ധേയയായ താരമാണ് അശ്വതി ശ്രീകാന്ത്. നിരവധി ആരാധകരുള്ള താരമാണ് അശ്വതി. സോഷ്യലിടത്ത് സജീവമായ താരം എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്.

ഇപ്പോഴിതാ താരം പുതിയൊരു സന്തോഷമാണ് പങ്കിടുന്നത്. പുതിയ കാര്‍ സ്വന്തമാക്കിയ സന്തോഷമാണ് അശ്വതി പങ്കിടുന്നത്. യാത്രകള്‍ക്ക് കൂട്ടായി സ്‌കോഡ സ്ലാവിയ ആണ് അശ്വതി സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇവിഎം സ്‌കോഡയില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.

മക്കളായ പത്മയ്ക്കും കമലയ്ക്കുമൊപ്പം എത്തിയാണ് അശ്വതി കാര്‍ സ്വന്തമാക്കിയത്. വനിതാ ദിനത്തിന്റെ ഭാഗമായി ഇവിഎം സ്‌കോഡ നടത്തിയ വുമണ്‍സ് ഡ്രൈവ് ഇവന്റിലാണ് കാര്‍ കൈമാറിയത്. ചിത്രങ്ങളും അശ്വതി തന്നെ പങ്കുവച്ചിട്ടുണ്ട്.

ഞാന്‍ ഒരു എസ്‌യുവി ആരാധികയാണ്. പക്ഷെ, ആദ്യ കാഴ്ചയില്‍ തന്നെ ഈ വാഹനം ഇഷ്ടമായി എന്ന കുറിപ്പോടെയാണ് അശ്വതി പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചത്.