കിം​ഗ് ഖാന്റെ കാലിൽ തൊട്ട് വണങ്ങി അറ്റ്‍ലി; തിരികെ ഞെട്ടിച്ച് ഷാരുഖിന്റെ മറുപടി, വീഡിയോ വൈറൽ

കോളിവുഡിൽ നിന്ന് ബോളിവുഡിൽ എത്തി സാക്ഷാൽ ഷാരുഖ് ഖാനെ വച്ച് സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകനാണ് അറ്റ്ലി. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമായ ‘ജവാൻ’ കഴിഞ്ഞ വർഷം ബമ്പർ ഹിറ്റുകളിൽ…

കോളിവുഡിൽ നിന്ന് ബോളിവുഡിൽ എത്തി സാക്ഷാൽ ഷാരുഖ് ഖാനെ വച്ച് സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകനാണ് അറ്റ്ലി. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമായ ‘ജവാൻ’ കഴിഞ്ഞ വർഷം ബമ്പർ ഹിറ്റുകളിൽ ഒന്നാണ്. ഞായറാഴ്ച മുംബൈയിൽ നടന്ന അവാർഡ് രാത്രിയിൽ അറ്റ്‍ലിക്ക് ഷാരുഖ് ഖാനോടുള്ള ബഹുമാനവും സ്നേഹവും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു സംഭവമുണ്ടായി. മികച്ച സംവിധായകനായി അറ്റ്ലിയെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്.

അവാർഡ് സ്വീകരിക്കാൻ പോകുന്നതിന് മുന്നോടിയായി അറ്റ്ലിയുടെ തൊട്ട് അടുത്തിരുന്ന ഷാരൂഖ് ഖാന്റെ കാലിൽ തൊട്ടു വണങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപ്പോൾ തന്നെ അറ്റ്ലിയെ എഴുന്നേൽപ്പിച്ച്‌ കെട്ടിപിടിക്കുന്ന കിംഗ് ഖാനെയും വീഡിയോയിൽ കാണാം. റാണി മുഖർജിയാണ് അറ്റ്‌ലിക്ക് അവാർഡ് സമ്മാനിച്ചത്.

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു അറ്റ്ലിയുടെ ഷാരൂഖ് ചിത്രം ‘ജവാൻ’. ആഗോള തലത്തിൽ 1000 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. 300 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം പഠാന് ശേഷമാണ് പുറത്ത് ഇറങ്ങിയത്. പ്രിയാമണി, സന്യ മൽഹോത്ര, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.