നന്ദികേശന്റെ കാതില്‍ ആഗ്രഹമോതി ആയുഷ്മാന്‍ ഖുറാനാ!!

മഹാകാലേശ്വര ക്ഷേത്രത്തിലെത്തി ദര്‍ശനം നടന്‍ ആയുഷ്മാന്‍ ഖുറാനാ. ഇന്നലെ വൈകിട്ടോടെയാണ് താരം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. മറ്റ് ഭക്തര്‍ക്കൊപ്പം അദ്ദേഹം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തിയാണ് മടങ്ങിയത്. താരം തന്നെയാണ്…

മഹാകാലേശ്വര ക്ഷേത്രത്തിലെത്തി ദര്‍ശനം നടന്‍ ആയുഷ്മാന്‍ ഖുറാനാ. ഇന്നലെ വൈകിട്ടോടെയാണ് താരം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. മറ്റ് ഭക്തര്‍ക്കൊപ്പം അദ്ദേഹം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തിയാണ് മടങ്ങിയത്.

താരം തന്നെയാണ് ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന നന്ദികേശന്റെ കാതില്‍ ആഗ്രഹം പറയുന്ന ചിത്രവും അദ്ദേഹം പങ്കിട്ടിട്ടുണ്ട്. ഒപ്പം താരം ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തി. മാത്രമല്ല ആരാധകരുമായി സംസാരിക്കാനും സമയം കണ്ടെത്തി. അവരോടൊപ്പം ചിത്രങ്ങളും പകര്‍ത്തിയാണ് താരം മടങ്ങിയത്.

ആങ്കറിങ്ങിലൂടെയാണ് താരം കരിയറിലേക്ക് പ്രവേശിച്ചത്. 2012 ല്‍ വിക്കി ഡോണര്‍ എന്ന റൊമാന്റിക് കോമഡിയിലൂടെയാണ് ചലച്ചിത്രലോകത്തെക്ക് ചുവടുവച്ചു. 2019-ലെ ക്രൈം ത്രില്ലര്‍ അന്ധാദുന്‍ ; അന്ധനായ പിയാനിസ്റ്റായി ഖുറാനയുടെ അഭിനയം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി കൊടുത്തു.