ഗ്രാന്‍ഡ് മാസ്റ്ററിനു ശേഷം വീണ്ടുമൊരു ത്രില്ലുമായി ബി. ഉണ്ണികൃഷ്ണന്‍; പൊലീസ് വേഷത്തില്‍ മമ്മൂട്ടി എത്തുന്നു

ഗ്രാന്‍ഡ് മാസ്റ്ററിനു ശേഷം വീണ്ടുമൊരു ത്രില്ലര്‍ ചിത്രവുമായി ബി. ഉണ്ണികൃഷ്ണന്‍. മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. പൊലീസ് വേഷത്തിലാണ് താരമെത്തുന്നത്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Mammootty (1)

പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണി നിരക്കുന്നു. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും സിനിമയിലുണ്ട്.

ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ജൂലൈ 15 മുതല്‍ പൂയംകുട്ടിയില്‍ ചിത്രീകരണം തുടങ്ങും. ഛായാഗ്രഹണം ഫൈസ് സിദ്ദീഖ് ആണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ് മനോജ്. കലാ സംവിധാനം ഷാജി നടുവിലും വസ്ത്രാലങ്കാരം പ്രവീണ്‍വര്‍മയും ചമയം ജിതേഷ് പൊയ്യയും കൈകാര്യം ചെയ്യുന്നു. അരോമ മോഹന്‍ ആണ് നിര്‍മാണ നിര്‍വഹണം. കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ആര്‍.ഡി. ഇലുമിനേഷന്‍സ്.

Previous articleഭാര്യ എന്ന നിലയില്‍ കിട്ടേണ്ടതൊന്നും കിട്ടിയില്ല!!! ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷം…മനസ്സ് തുറന്ന് മംമ്ത
Next articleറോബിനെ നോക്കിയിരുന്ന ആ പെണ്‍കുട്ടിയാര്? ദില്‍ഷയെ ഒഴിവാക്കി അവളെ കെട്ടുമോ; ആകാംക്ഷ വിടാതെ ആരാധകര്‍