മൂന്ന് വര്ഷം കൊണ്ട് തുടങ്ങിയ ശല്യം ഇപ്പോൾ മകളെയും, ഇത് അവനൊരു ഹരം പ്രവീണ!!

കുടുംബപ്രേക്ഷകർക്കും, സിനിമ പ്രേഷകർക്കും ഒരുപോലെ പ്രിയങ്കരിയായ നടി പ്രവീണ താൻ അനുഭവിച്ച ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകാണ്, താൻ മൂന്ന് വര്ഷമായി അനുഭവിക്കുകയാണ്, ആദ്യം എന്നോടായിരുന്നു പിന്നീട് മകളോടും, ആദ്യമൊക്കെ ഇത് ഞാൻ…

കുടുംബപ്രേക്ഷകർക്കും, സിനിമ പ്രേഷകർക്കും ഒരുപോലെ പ്രിയങ്കരിയായ നടി പ്രവീണ താൻ അനുഭവിച്ച ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകാണ്, താൻ മൂന്ന് വര്ഷമായി അനുഭവിക്കുകയാണ്, ആദ്യം എന്നോടായിരുന്നു പിന്നീട് മകളോടും, ആദ്യമൊക്കെ ഇത് ഞാൻ വെറുതെ തള്ളിക്കളഞ്ഞു. അവനൊരു ഒരുപാട് ഫേക്ക് ഐഡികൾ ഉപയോഗിച്ചാണ്, ഇത് എന്റെ സുഹൃത്തുക്കളും ശ്രെദ്ധിക്കാൻ തുടങ്ങി. അവൻ എന്റെ ഫോട്ടോ മോർഫ് ചെയ്താണ് ഇങ്ങനെ കാണിക്കുന്നത്, അത് അവനൊരു ഹരം ആണ് പ്രവീണ പറയുന്നു.

എന്റെ ഫോട്ടോ ഇങ്ങനെ മോർഫ് ചെയ്യ്തു വെക്കുമ്പോൾ അവൻ എന്തോ ഒരു സുഖം ആണെന്ന്, അവനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല പിന്നീട് പോലീസിൽ പരാതി കൊടുത്തപ്പോൾ ആണ് അവൻ ആരാണെന്നു പോലും ഞ്ഞാൻ അറിയുന്നത്, അവന്റെ രീതിയാണ് സെലിബ്രറ്റികളുടെ ഫോട്ടോ മോർഫ് ചെയ്യ്തു ഇങ്ങനെ കാണിക്കുന്നത്. വേറെ ആർക്കെങ്കിലും ഇങ്ങനെ ശല്യം ഇവനിൽ നിന്നും ഉണ്ടെന്നു അറിയില്ല.

എന്റെ കഷ്ട്ടകാലം എന്നല്ലേ പറയാൻ കഴിയു, അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ അതിൽ നിറയെ എന്റെ ഫോട്ടോ ആയിരുന്നു, അതിൽ അവൻ മോർഫ് ചെയ്യ്തു ആഘോഷിക്കുകയായിരിന്നു, എവിടെങ്കിലും ഉള്ള വൃത്തികെട്ട ഫോട്ടോകൾ എടുത്തുകൊണ്ടു വന്നിട്ടാണ് എന്റെ ചിത്രം മോർഫ് ചെയ്യ്തു വെക്കുന്നത്. ഇവനൊരു വൈകല്യം ഉള്ളവൻ ആണെന്നും പറയുന്നു. വീട്ടുകാർക്ക് വിവരങ്ങൾ അറിയാവുന്നതുകൊണ്ട് കുഴപ്പമില്ല, ഒരുതരം വാശിയോടെ ആയിരുന്നു അവൻ ഈ രീതിയിൽ ചെയ്യ്തുകൊണ്ടിരുന്നത് പ്രവീണ പറയുന്നു. ഇപ്പോൾ തന്റെ മകളുടെ ചിത്രങ്ങളും അവൻ ഈ രീതിയിൽ മോർഫ് ചെയ്യ്തു ഫോള്ഴ്സിനെ തെരഞ്ഞെടുത്തു അയിച്ചുകൊടുക്കുന്നത് , പ്രവീണ പറയുന്നു.