ബാലയ്ക്ക് എന്തുപറ്റി? ചര്‍ച്ചയായി പുതിയ ലുക്ക്

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ബാല. തമിഴ്, മലയാളം സിനിമകളില്‍ സജീവമാണ് ബാല. 2006 ല്‍ ഇറങ്ങിയ കളഭം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് ബാല. ബിഗ് ബി, പുതിയ മുഖം, ഹീറോ, എന്ന് നിന്റെ…

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ബാല. തമിഴ്, മലയാളം സിനിമകളില്‍ സജീവമാണ് ബാല. 2006 ല്‍ ഇറങ്ങിയ കളഭം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് ബാല. ബിഗ് ബി, പുതിയ മുഖം, ഹീറോ, എന്ന് നിന്റെ മൊയ്ദീന്‍ തുടങ്ങി നിരവധി മലയാള സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ബാല ചെയ്തിട്ടുണ്ട്.

സിനിമകളെക്കാള്‍ കൂടുതലായി ബാലയുടെ കുടുംബജീവിതമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകാറുള്ളത്. അമൃതയുമായി പിരിഞ്ഞ ശേഷം ബാല കുന്ദംകുളം സ്വദേശിനി ഡോ. എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഈ ബന്ധത്തിലും എന്തോ സംഭവിച്ചെന്നാണ് സോഷ്യല്‍ ലോകത്തെ പ്രചാരണം. ഇപ്പോള്‍ അമ്മയോടൊപ്പം സന്തോഷമായി കഴിയുകയാണെന്നാണ് അടുത്തിടെ താരം പറഞ്ഞത്.

ബാലയുടെ പുതിയ ലുക്കാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഒരുകാലത്ത് ലുക്ക് കൊണ്ടും സ്‌റ്റൈല്‍ കൊണ്ടും ശ്രദ്ധേയയായ താരമാണ് ബാല. ആ ബാലയ്ക്ക് ഇപ്പോള്‍ എന്തുപറ്റി എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.

താടിയും മുടിയും നീട്ടി വളര്‍ത്തി അല്‍പം മെലിഞ്ഞ ലുക്കാണ് ചര്‍ച്ചയാകുന്നത്. കുറച്ചു നാളുകളായി ബാലയുടേതായി പുറത്തുവരുന്ന അഭിമുഖങ്ങള്‍ക്ക് താഴെയെല്ലാം ഇത്തരത്തിലാണ് കമന്റുകള്‍ നിറയുന്നത്.

കഴിഞ്ഞ ദിവസം ബാല ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിന് താഴെയും ബാലയ്ക്ക് എന്തു പറ്റി, ആകെ മെലിഞ്ഞ് പോയല്ലോ, എന്തെങ്കിലും രോഗാവസ്ഥയാണോ, മനസിലെ വിഷമമാണോ മുഖത്ത് കാണുന്നത്, നേരത്തെ എന്ത് ഭംഗി ആയിരുന്നു എന്നിങ്ങനെയുള്ള സങ്കടങ്ങളാണ് ആരാധകര്‍ പങ്കുവക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ബാല തന്നെ താന്‍ ശരീര ഭാരം കുറച്ചത് ആന്നെന്ന് വ്യക്തമാക്കിയിരുന്നു. സിനിമയ്ക്കായാണ് താടിയും മുടിയും വളര്‍ത്തിയ ലുക്കെന്നും നടന്‍ പറഞ്ഞിരുന്നു. ‘ലാലേട്ടന്‍ തടി കുറച്ചാല്‍ കഥാപാത്രം, പൃഥ്വിരാജ് തടി കുറച്ചാല്‍ കഥാപാത്രം ബാല തടി കുറച്ചാല്‍ ഷുഗര്‍ രോഗി. ഇത് എന്ത് ന്യായം’ എന്നും ബാല വ്യക്തമാക്കിയിരുന്നു.

അതേസമയം, ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെ ബാല മലയാളത്തില്‍ സജീവമാകുകയാണ്. ഉണ്ണി മുകുന്ദന്‍ എന്നിവരെ കൂടാതെ, മനോജ് കെ ജയന്‍, ദിവ്യ പിള്ള. ആത്മിയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.