‘ബാംഗ്ലൂർ ഡേയ്‌സി’ന്റെ ഹിന്ദിപ്പതിപ്പ് ട്രെയ്‌ലർ! സാറ ആയി അനശ്വര  

അഞ്ജലി മേനോൻ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയ്സ്, ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലർ ആണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് ചിത്രമായ ‘യാരിയാ’ന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രം എത്തുന്നത്. യാരിയാൻ 2 …

അഞ്ജലി മേനോൻ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയ്സ്, ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലർ ആണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് ചിത്രമായ ‘യാരിയാ’ന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രം എത്തുന്നത്. യാരിയാൻ 2  എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിലെ യുവ നായികമാരായ അനശ്വര രാജനും, പ്രിയവാര്യരും മുഖ്യ വേഷത്തിൽ എത്തുന്നു, ചിത്രത്തിലെ ആർ ജെ ആയ സാറ ആയി എത്തുന്നത് മലയാളത്തിലെ അനശ്വര ആണ്.

ദേവി എന്ന കഥാപാത്രത്തെ അവതരിപികുന്നത് പ്രിയ വാര്യർ ആണ്, കൂടാതെ മലയാളത്തിൽ നസ്രിയ അവതരിപ്പിച്ച ദിവ്യആയി എത്തുന്നത് സംവിധായികയും നടിയുമായ ഹിന്ദി നടി ദിവ്യ ഖോസ്ലയാണ്, ചിത്രം ഒക്ടോബർ 23 നെ തീയറ്ററുകളിൽ റിലീസ് ചെയ്‌യും. മീസാൻ ജാഫ്രി, പേൾ വി പൂരി ,യാഷ് ദാസ് ഗുപ്ത, വരിന ഹുസ്സൈൻ തുടങ്ങിയ ബോളിവുഡ് താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു.

അഞ്ജലി മേനോൻ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ നസ്രിയ, ഫഹദ്, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവരയായിരുന്നു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്, ചിത്രം ബ്ലോസോഫിൽ ഹിറ്റ് ആകുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് യാരിയൻ 2 .