‘എന്റെ അറിവില്‍ ഡിവോഴ്സ് ആയിട്ടില്ല’! ഒടുവില്‍ തുറന്ന് പറഞ്ഞ് എലിസബത്ത്

നടന്‍ ബാലയും താനും ഡിവോഴ്സ് ആയിട്ടില്ലെന്ന് വ്യക്തമാക്കി ഡോ. എലിസബത്ത് ഉദയന്‍ രംഗത്ത്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ എത്തിയ കമന്റിന് മറുപടി നല്‍കിയാണ് എലിസബത്ത് തങ്ങള്‍ പിരിഞ്ഞിട്ടില്ലെന്ന് അറിയിച്ചത്. ആഴ്ചകള്‍ക്ക് മുമ്പാണ് അഭ്യൂഹങ്ങള്‍ക്ക്…

നടന്‍ ബാലയും താനും ഡിവോഴ്സ് ആയിട്ടില്ലെന്ന് വ്യക്തമാക്കി ഡോ. എലിസബത്ത് ഉദയന്‍ രംഗത്ത്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ എത്തിയ കമന്റിന് മറുപടി നല്‍കിയാണ് എലിസബത്ത് തങ്ങള്‍ പിരിഞ്ഞിട്ടില്ലെന്ന് അറിയിച്ചത്. ആഴ്ചകള്‍ക്ക് മുമ്പാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബാല തന്നെ ഫെയ്‌സ്ബുക്ക് ലൈവിലെത്തി താനും എലിസബത്തും വേര്‍പിരിഞ്ഞുവെന്ന് അറിയിച്ചത്. പിന്നാലെ തന്നെ വീഡിയോ റിമമൂവ് ചെയ്യുകയും ചെയ്തിരുന്നു.

കുടുംബ ജീവിതത്തില്‍ താന്‍ രണ്ടാമതും തോറ്റു പോയി എന്നായിരുന്നു
ബാല പറഞ്ഞത്. അതേസമയം, എലിസബത്ത് നല്ല വ്യക്തിയാണെന്നും അവരുടെ ജോലിയില്‍ ഉയരങ്ങളിലെത്തണമെന്നും ബാല പറഞ്ഞിരുന്നു.

ഇതിനുപിന്നാലെ എലിസബത്ത് സോഷ്യല്‍മീഡിയയില്‍ ആക്ടീവായിരുന്നു. ഫെയ്‌സ്ബുക്കിലും യൂടൂബിലും എലിസബത്ത് സജീവമാകുകയും ചെയ്തതോടെ വേര്‍പിരിയല്‍ ഉറപ്പായിരുന്നു. എന്നാല്‍ ഡിവോഴ്‌സിനെ കുറിച്ചൊന്നും എലിസബത്ത് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴാണ് കമന്റിലൂടെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു അമൃതയുമായി പിരിഞ്ഞ ബാല തന്റെ ആരാധികയായ എലിസബത്തിനെ വിവാഹം കഴിച്ചത്. ബാലയുടെ വീഡിയോ പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളും നിരന്തരം ആരാധകര്‍ അന്വേഷിക്കാറുണ്ടായിരുന്നു.

തനിക്ക് വരുന്ന ആക്ഷേപ കമന്റുകള്‍ക്ക് ശക്തമായ മറുപടിയും
എലിസബത്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ‘ബാലയുമായി ലീഗലി ഡിവോഴ്സായോ’ എന്ന് ഒരാള്‍ ചോദിച്ചത്

‘എന്റെ അറിവില്‍ ഡിവോഴ്സ് ആയിട്ടില്ല’ എന്നാണ് എലിസബത്ത് മറുപടി നല്‍കിയത്. നിരവധി കമന്റുകളും ലവ് ഇമോജികളും നല്‍കിയാണ് എലിസബത്തിന്റെ മറുപടിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടി തരാം എന്ന കുറിപ്പാണ് എലിസബത്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. നെഗറ്റീവ് കമന്റ് ഒക്കെ ഇതിന് താഴെ ടൈപ്പ് ചെയ്തോ, എല്ലാം ഞാന്‍ വായിക്കാം, ഞാന്‍ വെറുതെ ഇരിക്കുകയാണ്. വര്‍ക്ക് ഉള്ള ടൈമില്‍ ചിലപ്പോള്‍ കണ്ടു എന്ന് വരില്ല. അതുകൊണ്ട് നിങ്ങളുടെ കമന്റ് വെയ്സ്റ്റ് ആയി പോകും. കുറച്ചു നേരം ഞാന്‍ ഇവിടെ ഉണ്ടാകും പറയുന്നതെല്ലാം വായിക്കുന്നതായിരിക്കും. പക്ഷെ പച്ചത്തെറി ആണെങ്കില്‍ ഞാന്‍ ബ്ലോക്ക് ചെയ്യുന്നതായിരിക്കും എന്നു പറഞ്ഞാണ് എലിസബത്തിന്റെ പോസ്റ്റ്.