ട്രാഫിക് ബ്ലോക്കില്‍ കാര്‍ കുടുങ്ങി! ഡോക്ടര്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി, കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തി രോഗിയുടെ ജീവന്‍ രക്ഷിച്ചു

ആത്മാര്‍ഥ സേവനത്തിന് സോഷ്യല്‍ ലോകത്തിന്റെ ഒന്നടങ്കം അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ഒരു ഡോക്ടര്‍. രോഗിയുടെ ജീവന്‍രക്ഷിക്കാന്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനിടെ കാറില്‍ നിന്നിറങ്ങി ഓടിയാണ് ഡോക്ടര്‍ തന്റെ ജോലിയോടുള്ള ആത്മാര്‍ഥത തെളിയിച്ചത്. ബാംഗ്ലൂര്‍ നഗരത്തിലാണ് സംഭവം. സര്‍ജാപൂരിലെ…

ആത്മാര്‍ഥ സേവനത്തിന് സോഷ്യല്‍ ലോകത്തിന്റെ ഒന്നടങ്കം അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ഒരു ഡോക്ടര്‍. രോഗിയുടെ ജീവന്‍രക്ഷിക്കാന്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനിടെ കാറില്‍ നിന്നിറങ്ങി ഓടിയാണ് ഡോക്ടര്‍ തന്റെ ജോലിയോടുള്ള ആത്മാര്‍ഥത തെളിയിച്ചത്.

ബാംഗ്ലൂര്‍ നഗരത്തിലാണ് സംഭവം. സര്‍ജാപൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സര്‍ജനാണ് കൃത്യനിര്‍വഹണത്തിനായി കാറില്‍ നിന്നിറങ്ങി ഓടി ആശുപത്രിയിലെത്തി രോഗിയുടെ ജീവന്‍ രക്ഷിച്ചത്. ഗ്യാസ്ട്രോ എന്‍ട്രോളജി സര്‍ജന്‍ ഡോ.ഗോവിന്ദ് നന്ദകുമാറാണ് കൈയ്യടി നേടുന്നത്.

ഗതാഗതക്കുരുക്കില്‍ കാര്‍ കുടുങ്ങിയപ്പോള്‍ ഡോക്ടര്‍ ഇറങ്ങി ഓടുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഡോക്ടര്‍ ഓടിയെത്തിയത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കിടക്കേണ്ടി വന്നത്. എന്നാല്‍ അന്നേ ദിവസം ഡോ.ഗോവിന്ദിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ഒരു സര്‍ജറി നടക്കേണ്ടതായിരുന്നു. ബ്ലോക്കില്‍ കുടുങ്ങി ഇനിയും സമയം വൈകുമെന്ന് ചിന്തിച്ചാണ് ഡോക്ടര്‍ ഓടി ആശുപത്രിയിലെത്തിയത്.

ഓഗസ്റ്റ് 30നായിരുന്നു സംഭവം. അന്നേ ദിവസം രാവിലെ 10 മണിക്കായിരുന്നു ഒരു സ്ത്രീക്ക്് പിത്തസഞ്ചിയിലെ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് നേതൃത്വം നല്‍കേണ്ട ഡോക്ടര്‍ ഗോവിന്ദ് നന്ദകുമാര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു. ഡോക്ടറെയും കാത്ത് സഹപ്രവര്‍ത്തകരും സര്‍ജറിക്കായി തയ്യാറെടുത്തിരുന്നു. സമയം പാഴാക്കാതെ ശസ്ത്രക്രിയ നടന്നതോടെ രോഗിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി.

എന്നാല്‍ വാഹനമെടുക്കാന്‍ ഒരു വഴിയുമില്ലാതായതോടെയാണ് ഡോക്ടര്‍ സാഹസത്തിന് ഒരുങ്ങിയത്. ഡോക്ടറുടെ നന്മ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.