എനിക്ക് പറ്റില്ല എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി പൊന്നു!

മലയാളി സിനിമ പ്രേമികളുടെ എക്കാലത്തെയും ഇഷ്ട്ട ചിത്രം ആണ് നന്ദനം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്. നവ്യ നായരുടെ സിനിമ ജീവിതത്തെ തന്നെ തിരുത്തി കുറിച്ച ചിത്രം ആണ് നന്ദനം.…

മലയാളി സിനിമ പ്രേമികളുടെ എക്കാലത്തെയും ഇഷ്ട്ട ചിത്രം ആണ് നന്ദനം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്. നവ്യ നായരുടെ സിനിമ ജീവിതത്തെ തന്നെ തിരുത്തി കുറിച്ച ചിത്രം ആണ് നന്ദനം. ചിത്രത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രത്തെ ഇന്നും മലയാളികൾ ഓർക്കുന്നു. വർഷങ്ങൾക്കിപ്പുറം ഇന്നും പല വേദികളിലും നവ്യ എത്തുമ്പോൾ ബാലാമണി എന്ന പേര് വിളിച്ചാണ് അവതാരിക നവ്യയെ സ്വീകരിക്കാറുള്ളത്. മനു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. രേവതിയുടെ കഥാപാത്രത്തിന് ശബ്‌ദം നൽകിയത് ഭാഗ്യലക്ഷ്മി ആയിരുന്നു. ഇപ്പോഴിതാ നന്ദനത്തിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് താൻ ഇറങ്ങി പോയ അനുഭവത്തെ കുറിച്ച് പറയുകയാണ് ഭാഗ്യ ലക്ഷ്മി.

ചിത്രഞ്ജലി സ്റ്റുഡിയോയിൽ വെച്ചാണ് നന്ദനത്തിന്റെ ഡബ്ബിങ് നടന്നത്. ഞാനും ഹരികുമാറും നല്ല സുഹൃത്തുക്കൾ ആണ്. എന്നാൽ ഞങ്ങൾ തമ്മിൽ നന്ദനത്തിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് ചില പിണക്കങ്ങൾ ഒക്കെ നടന്നു. ചിത്രത്തിൽ രേവതി പ്രിത്വിരാജിനെ ‘മനു’ എന്ന് വിളിക്കുന്ന ഒരു രംഗം ഉണ്ട്. ഞാൻ മനു എന്ന് എത്ര വിളിച്ചിട്ടും ഹരികുമാറിന് അത് തൃപ്തി ആകുന്നില്ലായിരുന്നു. മനു മനു എന്ന് ഞാൻ കുറെ തവണ വിളിച്ചു. എന്നിട്ടും ഓക്കേ ആയില്ല എന്നാണ് ഹരികുമാർ പറഞ്ഞത്.

ഇത് കേട്ടപ്പോൾ എനിക്ക് ദേക്ഷ്യം വന്നു. എനിക്ക് ഇനി പറ്റില്ല എന്ന് പറഞ്ഞു ഞാൻ ചിത്രഞ്ജലി സ്റ്റുഡിയോയിൽ നിന്നും ഇറങ്ങി. ഞാൻ ഇറങ്ങി പോയപ്പോൾ അദ്ദേഹം എന്റെ പിറകെ വന്നിട്ട് പറഞ്ഞു, ഭാഗ്യലക്ഷ്മി, അത് ശരിയാകാഞ്ഞിട്ടല്ലേ, ഒന്ന് കൂടി വരൂ എന്നിട്ട് ചെയ്യൂ എന്ന്. എനിക്ക് അങ്ങനെയേ മനു എന്ന് വിളിക്കാൻ പറ്റു, അതിൽ കൂടുതൽ ഒന്നും പറ്റില്ല എന്ന് തീർത്ത് പറഞ്ഞു എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.