അമ്മയും മോളും;മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാമ

ലോഹിതദാസ് 2007 ൽ സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ നടിയാണ് ഭാമ. ഒരു പരസ്യ ചിത്രത്തിൽ സംവിധായകൻ ലോഹിതദാസ് ഭാമയെ കാണാൻ ഇടയായി. ഇതിനെ തുടർ തന്റെ അടുത്ത ചിത്രത്തിൽ ഭാമയെ…

ലോഹിതദാസ് 2007 ൽ സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ നടിയാണ് ഭാമ. ഒരു പരസ്യ ചിത്രത്തിൽ സംവിധായകൻ ലോഹിതദാസ് ഭാമയെ കാണാൻ ഇടയായി. ഇതിനെ തുടർ തന്റെ അടുത്ത ചിത്രത്തിൽ ഭാമയെ അദ്ദേബം നായികയാക്കുകയായിരുന്നു. ശാലീന സുന്ദരിയായ ഭാമ മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ്.


മലയാളത്തിലും തമിഴിലും ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട ഭാമ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സോഷ്യൽമീഡിയയിൽ സജീവമായ ഭാമ തന്‌റെ പഴയ സിനിമാ ഓർമ്മകളും കുടുംബ വിശേഷങ്ങളും ഇവിടെ പങ്കുവെക്കാറുണ്ട്. എന്നാൽ മകൾ ഗൗരിയുടെ ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമേ ഭാമ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുള്ളു.ഒടുവിൽ പങ്കുവെച്ചത് മകളുടെ ഒന്നാം പിറന്നാളിനായിരുന്നു.

 

ഇപ്പോഴിതാ ഭാമ ‘അമ്മയും മകളും’ എന്ന ക്യാപ്ഷനോടെ മകൾ ഗൗരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിൽ ക്യൂട്ടായി ചിരിക്കുന്ന ഗൗരി കുട്ടിയെ കാണാം. വ്യവസായി ആയ അരുൺ ജഗദീശാണ് ഭാമയുടെ ഭർത്താവ്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. കൂടാതെ സാരികൾക്കായി വാസുകി എന്ന ഒരു ബ്രാൻഡും ആരംഭിച്ചിട്ടുണ്ട് ഈ യുവനടി

 

View this post on Instagram

 

A post shared by Bhamaa (@bhamaa)