അതോടെ ഞാന്‍ നിലത്തു വീണു… ജീന്‍സും ടോപ്പുമൊക്കെ കീറി, നടുറോഡില്‍ കുത്തിയിരുന്ന് കരഞ്ഞു : ദുരനുഭവം പങ്കുവെച്ച് ഭാവന

പൊട്ടിച്ചിതറി കിലു കിലാ നടക്കുന്ന പരിമളം എന്ന കഥാപാത്രമായി നമ്മളിലേയ്ക്ക് എത്തിയ താരമാണ് ഭാവന. 2002 ലായിരുന്ന അത്. തുട
റന്നിങ്ങോട്ട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

അഭിനയ മികവുകൊണ്ട് അങ്ങനെ മലയാളത്തിന് പുറമേ കന്നഡയിലും തമിഴിലും തെലുങ്കിലും എല്ലാം താരത്തിന് ധാരാളം അവസരങ്ങള്‍ കിട്ടി.
ഇതിനിടെ വിവാഹമെത്തി. അതോടെ പരിവു നടിമാരെപ്പോലെ താരവും അല്‍പ്പം ഉള്‍വലിച്ചു.

എന്നാല്‍ ഇപ്പോള്‍ നാളുകള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തുകയാണ് നടി. ഈ വാര്‍ത്ത ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടയാള്‍ എന്ന നിലയ്ക്ക് എല്ലാവരെയും പോലെ ഭാവനയ്ക്കും പറയാനുണ്ട് ചിരിപ്പിക്കുന്നതും കരയിക്കുന്നതുമായ ചില അനുഭവങ്ങള്‍.

ഇപ്പോഴിതാ കമലിന്റെ തന്നെ മറ്റൊരു ഹിറ്റായ സ്വപ്നക്കൂട് എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം പറയുകയാണ് ഭാവന. ചിത്രത്തിലെ കഥപോലെ തന്നെ ഏറെ എഞ്ചോയ് ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു സ്വപ്‌നക്കൂട്. ചിത്രത്തിലെ ‘കറുപ്പിനഴക്’ എന്ന ഗാനം ചിത്രീകരിച്ചപ്പോള്‍ ഉണ്ടായ കഥയാണ് ഭാവന ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെ പറഞ്ഞത്.

ഈ പാട്ടും അതിന്റെ ഷൂട്ടിംഗും ഭയങ്കര രസമാണ്. വിയന്ന, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ആയിരുന്നു ഷൂട്ടിംഗ്. പൃഥ്വിരാജ്, ചാക്കോച്ചന്‍, ജയേട്ടന്‍, മീരചേച്ചി എന്നിങ്ങനെ എല്ലാവരുമുണ്ട്. വിദേശരാജ്യങ്ങളില്‍ ദുബായ്ക്ക് ശേഷം പിന്നീട് പോവുന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ ഭയങ്കര ആകാംക്ഷയും ഉണ്ടായിരുന്നു.

നിറത്തില്‍ ജോമോള്‍ ചെയ്ത കഥാപാത്രത്തെ പോലെ വെറുതേ നടന്നാല്‍ പോലും വീഴുന്നൊരു സ്വഭാവം എനിക്ക് ഉണ്ട്. അങ്ങനിരിക്കുമ്പോഴാണ് അറിയുന്നത് ഈ സിനിമയില്‍ സൈക്കിള്‍ ഓടിക്കണമെന്ന്. കറുപ്പിനഴക് എന്ന പാട്ടിലെ സീനില്‍ ഒരു ഇറക്കത്തിലൂടെ സൈക്കിള്‍ ഓടിച്ച് വരുന്നുണ്ട്. പാട്ടില്‍ കാണുന്ന ആ ഭാഗത്തിന് ശേഷം അത് കട്ട് ചെയ്തിരിക്കുന്ന ഭാഗത്ത് ഞാന്‍ നേരെ പോയി തലക്കുത്തി വീഴുകയാണ് ശെരിക്കും ചെയ്യുന്നത്.

ഇറക്കത്തില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ വീഴുമോ എന്ന ഭയം ഉണ്ടായിരുന്നു. ഇല്ല വീഴില്ല എന്നൊക്കെ താന്‍ തന്നെ പറയുന്നുണ്ട്. പക്ഷേ കണ്ട് നില്‍ക്കുന്നവര്‍ക്ക് താന്‍ ഇപ്പോള്‍ വീഴുമെന്ന് തന്നെ തോന്നി. അങ്ങനെ പ്രൊഡ്യൂസര്‍ തന്റെ സൈക്കിളില്‍ ഒറ്റ പിടുത്തമങ്ങ് പിടിച്ചു. വീഴാതിരിക്കാനാണ് അദ്ദേഹം പിടിച്ചത്. എന്നാല്‍ അങ്ങനെ തിരിഞ്ഞ് തലക്കുത്തി മറിഞ്ഞ് താന്‍ വീണു.

ഇട്ടിരുന്ന ജീന്‍സും ടോപ്പുമൊക്കെ കീറി. അതോടെ ഞാന്‍ നടുറോഡില്‍ ഇരുന്ന് കരച്ചിലും തുടങ്ങി. എന്നാല്‍, ഇപ്പോഴാണെങ്കില്‍ അതൊന്നും സാരമില്ല, സാരമില്ല എന്നൊക്കെ പറഞ്ഞ് താന്‍ അഡ്ജസ്റ്റ് ചെയ്യും. പക്ഷേ അന്ന് പതിനാറ് വയസ്സാണ്. വെറുതെ വഴിയില്‍ കിടന്ന് കരയുകയാണ്. കരച്ചിലില്‍ മേക്കപ്പൊക്കെ പരന്ന് ഒഴുകി. കമല്‍ സാറും ബാക്കി എല്ലാവരും വന്ന് കരയല്ലേന്ന് പറയുകയും ഒപ്പം മാറി നിന്ന് ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്റെ ഈ കരച്ചില്‍ കാരണം ഏകദേശം രണ്ട് മണിക്കൂറോളം ഷൂട്ട് ചെയ്യാന്‍ പറ്റിയില്ലെന്നും ഭാവന പറയുന്നു.

Previous articleമകൻ ദക്ഷിന് അഭിനയിക്കാൻ ഇഷ്ടമാണ്…. എന്നാൽ തലേവരെ എന്നൊരു കാര്യമുണ്ട് : സംയുക്ത വർമ പറയുന്നു
Next article‘സോഷ്യല്‍ മീഡിയ വഴി സ്‌പോയിലേഴ്സ് വരുന്നതിന് മുന്‍പേ പോയി കാണാന്‍ നോക്കുക’ സി.ബി.ഐ 5 ദ ബ്രെയിനിനെ കുറിച്ച് കുറിപ്പ്