സന്തോഷവതിയായി ഭാവന, തന്റെ ഈ സന്തോഷത്തിനുള്ള കാരണം ആരാധകരുമായി പങ്കുവെച്ച് താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

സന്തോഷവതിയായി ഭാവന, തന്റെ ഈ സന്തോഷത്തിനുള്ള കാരണം ആരാധകരുമായി പങ്കുവെച്ച് താരം

നമ്മൾ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഭാവന, തുടക്ക കാലത്ത് സഹോദരിയെയും കൂട്ടുകാരിയേയും ഭാവന വേഷങ്ങൾ ചെയ്തിരുന്നു, പിന്നീട് താരത്തെ തേടി നായികാ പദവി എത്തിച്ചേർന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന സജീവമാണ്. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്, പിന്നീട് ഇവർ വിവാഹിതരാകുകയും ചെയ്തു, വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഭാവന.നവീനോടൊപ്പം ബാംഗ്ലൂർ ആണ് താരം താമസിക്കുന്നത്, ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ.

ഭാവനയുടെ സിനിമ ജീവിതത്തിനു ശക്തമായ പിന്തുണ നൽകിയിരുന്നത് ഭാവനയുടെ പിതാവ് ആയിരുന്നു. അപ്രതീക്ഷിതമായി അച്ഛന്‍ വിടവാങ്ങിയപ്പോള്‍ കുടുംബം ഒന്നടങ്കം വേദനയിലായിരുന്നു. ഭാവനയുടെ സഹോദരനായ ജയദേവ് ബാലചന്ദ്രയും അച്ഛനെക്കുറിച്ചും അനിയത്തിയെക്കുറിച്ചുമൊക്കെയുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച്‌ എത്താറുണ്ട്.ഭാവനയുടേയും സഹോദരന്റേയും കുട്ടിക്കാല ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തന്റെ വീട്ടുവിശേഷങ്ങൾ എല്ലാം താരം ആരാധകർക്കൊപ്പം പങ്കുവെക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയാണ്.

bhavana1

ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രം ഇൻസ്‍പെക്ടര്‍ വിക്രമത്തിലെ പ്രിയപ്പെട്ട ഗാനമാണ് നടി പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിലെ നന്നവളേ… നന്നവളേ… എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ചാണ് ഭാവന കുറിക്കുന്നത്. ഭാവനയുടെ ഏറ്റവും പുതിയ കന്നടചിത്രമാണ് ‘ഇൻസ്‌പെക്ടർ വിക്രം’. പ്രജ്വൽ ദേവരാജ് ആണ് ചിത്രത്തിലെ നായകൻ. ഫെബ്രുവരി ഒൻപതിനാണ് ചിത്രത്തിലെ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യതായാണ് ഗാനത്തിന് ലഭിക്കുന്നത്.

bhavana_naveen_Wedding

ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2018 ജനുവരി 22 നായിരുന്നു ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കാര്‍ണാടകത്തിലേക്ക് പോയ നടി കന്നഡ സിനിമകളിലാണ് കൂടുതലായും അഭിനയിച്ചത്. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രമാണ് ഭാവന നായികയായി അഭിനയിച്ച് കന്നഡയില്‍ നിന്നും വരാനുള്ളത്. മലയാളത്തിലേക്ക് നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്ന് കൂടി മുന്‍പ് ഭാവന വ്യക്തമാക്കിയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!