തളര്‍ന്നു വീണപ്പോഴും താങ്ങായി കൂടെ നിന്നവരെ കുറിച്ച് ഭാവന..!!

കേരളക്കരയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സിനിമാ മേഖലയില്‍ നിന്നും പുറത്ത് നിന്നും ശബ്ദങ്ങള്‍ ഉയര്‍ന്നു. സത്യവും നീതിയും തനിക്ക് വേണ്ടപ്പെട്ടവരും തനിക്കൊപ്പം നിന്നപ്പോള്‍ അത് ഞാന്‍…

കേരളക്കരയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സിനിമാ മേഖലയില്‍ നിന്നും പുറത്ത് നിന്നും ശബ്ദങ്ങള്‍ ഉയര്‍ന്നു. സത്യവും നീതിയും തനിക്ക് വേണ്ടപ്പെട്ടവരും തനിക്കൊപ്പം നിന്നപ്പോള്‍ അത് ഞാന്‍ ഇരയല്ല അതിജീവിതയാണെന്ന് ഈ ലോകത്തോട് വിളിച്ചു പറയാന്‍ നടിയ്ക്ക് കരുത്തായി. ഇപ്പോഴിതാ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴും തനിക്ക് വേണ്ടി പൊരുതിയ, സംസാരിച്ച ഓരോ സുഹൃത്തുക്കളേയും കുറിച്ച് പറയുകയാണ് ഭാവന..

നടിയുടെ വാക്കുകളിലേക്ക്…എന്നെ ഏറെ പിന്തുണച്ച വ്യക്തികളില്‍ ഒരാളാണ് അന്തരിച്ച എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി തോമസ്. തനിക്കെതിരെ നടന്ന ആക്രമണം പുറംലോകത്തെ ആദ്യം അറിയിച്ചവരില്‍ ഒരാളാണ് പി.ടി എന്നാണ് ഭാവന ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഏറെ നന്ദിയോടെ ഓര്‍ക്കുന്നത് അന്തരിച്ച മുന്‍ എംഎല്‍എ പി. ടി തോമസിനെയാണ്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം.

താന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. തനിക്ക് പിന്തുണ നല്‍കിയ സ്ത്രീ സുഹൃത്തുക്കളേയും ഡബ്ല്യൂസിസിയെ കുറിച്ചും ഭാവന പറഞ്ഞു. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ ബാല, ഷഫ്ന എന്നിവരോട് താന്‍ ദിവസവും സംസാരിക്കാറുണ്ട്. രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന എന്നിവര്‍ സുഖമാണോ എന്ന് ചോദിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയും ചെയ്യും. അഞ്ജലി മേനോനും ദീദി ദാമോദരനും മറ്റുള്ളവരും നന്നായി പിന്തുണച്ചു.

മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ, ആര്യ ബഡായി, കനി കുസൃതി തുടങ്ങി സഹപ്രവര്‍ത്തകരെല്ലാം തനിക്കൊപ്പം നിന്നവരാണ്. അടുത്ത സുഹൃത്ത് ഷനീം, ഫിലിം ഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ള, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ, സുപ്രിയ, ലിസി പ്രിയദര്‍ശന്‍ എന്നിവരെല്ലാം തന്നോടൊപ്പം ഉണ്ടായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ തന്നെ വിളിച്ച് ധൈര്യം കൈവിടരുത് എന്ന് പറയുകയും പോരാടാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട് എന്നാണ് ഭാവന പറയുന്നത്.