തമാശയ്ക്കു ശേഷം രസിപ്പിക്കുന്ന മറ്റൊരു ചിത്രം ഭീമന്റെ വഴി !!

‘ഭീമന്റെ വഴി’ സോകോൾഡ് ന്യൂ ജെൻ സിനിമയുടെ പാതയിലുള്ള ഒന്നല്ല. ഒരു ചെറുപ്പക്കാരൻ വീട്ടിലേക്കുള്ള വഴിക്കുവേണ്ടി നടത്തുന്ന ശ്രമങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചിത്രീകരിക്കുന്ന അതിസാധാരണമായ ഒരു കുടുംബസിനിമയാണ്. പക്ഷേ, അത്തരമൊരു കഥയ്ക്കിടയിൽ പരമ്പരാഗത കുടുംബസദസ്സുകൾക്ക്…

‘ഭീമന്റെ വഴി’ സോകോൾഡ് ന്യൂ ജെൻ സിനിമയുടെ പാതയിലുള്ള ഒന്നല്ല. ഒരു ചെറുപ്പക്കാരൻ വീട്ടിലേക്കുള്ള വഴിക്കുവേണ്ടി നടത്തുന്ന ശ്രമങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചിത്രീകരിക്കുന്ന അതിസാധാരണമായ ഒരു കുടുംബസിനിമയാണ്. പക്ഷേ, അത്തരമൊരു കഥയ്ക്കിടയിൽ പരമ്പരാഗത കുടുംബസദസ്സുകൾക്ക് അത്ര പരിചിതമല്ലാത്ത ചില കാര്യങ്ങൾ ഒട്ടും മുഴച്ചുനിൽക്കാതെ കൂട്ടിച്ചേർത്തുവെന്നതാണ് ചെമ്പൻ വിനോദ് ജോസിന്റെ രചനാ വൈദഗദ്ധ്യം. വിവാഹം വേണ്ട, സെക്‌സ് മാത്രം മതിയെന്നു കരുതുന്ന യുവാവ്. വിവാഹത്തിനു മുൻപ് മറ്റേതൊരു കാര്യവും പോലെ അയൽവാസിയായ യുവാവുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ മടിയില്ലാത്ത, പിന്നെ, മറ്റൊരാളെ പ്രേമിച്ച് ഇറങ്ങിപ്പോകുന്ന പെൺകുട്ടി. ഗ്രാമീണാന്തരീക്ഷമാണെങ്കിലും പബ്ബോ ബിയർപാർലറോ തേടുന്ന വേറൊരു യുവതിയും, അവരെ എൻഗേജ് ചെയ്യിക്കുന്ന സാഹചര്യങ്ങളുമൊക്കെ ചിലപ്പോൾ കുടുംബസദസ്സുകൾക്ക് പുതുമയായിരിക്കാം. ‘ചുരുളി’യെ ചീത്ത പറഞ്ഞു തീർന്നിട്ടില്ലാത്തതിനാലാകാം ‘ഭീമന്റെ വഴി’ക്കെതിരായി സദാചാര സദസ്സുകൾ സടകുടഞ്ഞെഴുന്നേൽക്കാത്തത്.

കുടുംബസമേതം പോയി യാതൊരു അലോസരവുമില്ലാതെ രസിച്ചു കണ്ട സിനിമയാണ് ‘ഭീമന്റെ വഴി’ എന്ന് ആവർത്തിക്കട്ടെ. നായകനും നായികയും തമ്മിലുള്ള ലിപ് ലോക്കിന്റെ സമയത്ത് തിയേറ്ററിനുള്ളിൽ പൂച്ചകരച്ചിലുകളുണ്ടാക്കിയ ചെറുപ്പക്കാർ ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവിനുകൂടി സിനിമ കാരണമായി. ആസ്വാദനത്തിൽ, നിലപാടുകളിൽ, കാഴ്ചപ്പാടിൽ നാം ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും, അതിന് ഇതുപോലുള്ള സിനിമകൾ ഇനിയുമാവശ്യമുണ്ടെന്നും ഭീമന്റെ വഴി ഓർമിപ്പിക്കുന്നു.