അജിത്ത് ചിത്രം ‘തുനിവി’ന്റെ ബിഗ് അപ്‌ഡേറ്റ് നാളെയെത്തും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ സിനിമയാണ് ‘തുനിവ്’. എച്ച് വിനോദിന്റെ ചിത്രത്തിൽ അജിത് കുമാറാണ് നായകനായി എത്തുന്നത്. അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ സിനിമയാണ് ‘തുനിവ്’. എച്ച് വിനോദിന്റെ ചിത്രത്തിൽ അജിത് കുമാറാണ് നായകനായി എത്തുന്നത്. അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.

‘ഒരു വലിയ അപ്ഡേറ്റിനായി നാളെ ഈ ഇവിടെ കാത്തിരിക്കുക’ എന്നാണ് പുതിയ അപ്‌ഡേറ്റ്. അതേ സമയം സിനിമയുടെ ചട്രെയിലർ നാളെ പുറത്ത് എത്തുമെന്ന വാർത്തയും അടുത്തിടെ വന്നിരുന്നു.മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സമുദ്രക്കനി, വീര, പ്രേം കുമാർ, ആമിർ, അജയ്, സബി, ജി പി മുത്തു ,ജോൺ കൊക്കെൻ, ചിരാഗ് ജാനി എന്നിവരും പ്രധാന താരങ്ങളായി എത്തുന്നുണ്ട്.

വിലയ്മയ്ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. പൊങ്കൽ റിലീസായ തുനിവിന്റെ ഛായാഗ്രാഹണം നിരവ് ഷായാണ് നിർവഹിക്കുന്നത്. ബോണി കപൂർ നിർമിക്കുന്ന തുനിവിന്റെ ഓടിടി പാർട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററർ റീലിസീന് ശേഷമാകും ഒടിടിയിൽ സിനിമ സ്ട്രീം ചെയ്യുന്നതായിരിക്കും.