ഇത് അര്‍ഹതയുള്ള വിജയമോ..? ദില്‍ഷയുടെ വിജയത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നു!

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസിന്റെ നാലാം സീസണിന് തിരശീല വീണിരിക്കുകയാണ്. 100 ദിവസത്തെ മത്സരങ്ങള്‍ക്കും ഒരുപാട് പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ അതിജീവനത്തിന്റെ നൂറ് നാളുകള്‍ തികച്ച് ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ്…

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസിന്റെ നാലാം സീസണിന് തിരശീല വീണിരിക്കുകയാണ്. 100 ദിവസത്തെ മത്സരങ്ങള്‍ക്കും ഒരുപാട് പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ അതിജീവനത്തിന്റെ നൂറ് നാളുകള്‍ തികച്ച് ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസിന്റെ ഇത്തവണത്തെ ടൈറ്റില്‍ വിന്നര്‍ ആയിരിക്കുന്നത്. മലയാളം ബിഗ് ബോസ് പരിപാടിയിലെ തന്നെ ആദ്യത്തെ വനിതാ വിജയി ആണ് ദില്‍ഷ എന്ന പ്രത്യേകത കൂടി ഈ വിജയത്തിനുണ്ട്.

എങ്കിലും ദില്‍ഷയുടെ വിജയം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഒരു വിഭാഗം പേര്‍ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നത്. പ്രമുഖ ചാനല്‍ ദില്‍ഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിന് അടിയിലും നിരവധിപ്പേരാണ് ദില്‍ഷ നേടിയത് അര്‍ഹത ഇല്ലാത്ത വിജയം ആണെന്ന് കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. അത്ര വലിയ ഫാന്‍ ബേസ് ഇല്ലാത്ത ദില്‍ഷയെ ജയിപ്പിച്ചത് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ ഫാന്‍സ് ആണെന്നാണ് പലരുടേയും അഭിപ്രായം. അത്രയും ദിവസം അര്‍ഹതയുള്ളവര്‍ ജയിക്കട്ടെ എന്ന് പറഞ്ഞ റോബിന്‍, മത്സരത്തിന്റെ അവസാന ദിനത്തിലേക്ക് എത്തിയപ്പോഴേക്കും ദില്‍ഷയ്ക്ക് വേണ്ടി പരസ്യമായി വോട്ട് അഭ്യര്‍ത്ഥിച്ച്

രംഗത്ത് എത്തിയിരുന്നു. അതുകൊണ്ട് തന്നെ ദില്‍ഷ ജയിക്കുമെന്ന് പലരും നേരത്തെ തന്നെ വിധി എഴുതുകയും ചെയ്തിരുന്നു. ബിഗ്‌ബോസ് വീട്ടില്‍ നിന്ന ദിവസങ്ങളില്‍ ശക്തമായി തന്റെ നിലപാട് വിളിച്ച് പറയുകയും ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും ചെയ്ത വ്യക്തിയാണ് ദില്‍ഷ. എന്നാല്‍ പുറത്ത് നടന്ന ഫാന്‍ ഫൈറ്റുകളും തര്‍ക്കങ്ങളും എല്ലാം വോട്ടിംഗ് ഗതിയേയും ബാധിച്ചു.

റിയാസ് ആയിരുന്നു ജയിക്കേണ്ടിയിരുന്നത് എന്നാണ് പ്രമുഖ സെലിബ്രിറ്റി സ്റ്റാറ്റസില്‍ ഉള്ള വ്യക്തികള്‍ പോലും പറയുന്നത്. പേര്‍ളി മാണി, ആര്യ ബഡായി തുടങ്ങി നിരവധിപ്പേരാണ് റിയാസിന് വേണ്ടി രംഗത്ത് വന്നിരുന്നത്. ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി മാറിയ ബ്ലെസ്സിയായിരുന്നു യഥാര്‍ത്ഥത്തില്‍ വിജയ കിരീടം നേടേണ്ടിയിരുന്നത്

എന്ന് പറയുന്നവരും കുറവല്ല. എങ്കിലും അര്‍ഹിക്കാത്ത അംഗീകാരമാണ് ദില്‍ഷയ്ക്ക് ലഭിച്ചത് എന്നാണ് പലരും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നത്. അതേസമയം, ചിലര്‍ ദില്‍ഷ ഇത് മത്സരം കളിച്ച് നേടിയ വിജയം ആണെന്നും അന്തിമ വിധിയെ മാനിക്കണം എന്നും പറയുന്നു.