ദില്‍ഷ ബിഗ് ബോസ്സ് വിന്നര്‍ ആയി, പക്ഷേ..! കുറിപ്പ് വൈറലാകുന്നു!

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിന്റെ വിജയി ആയി ദില്‍ഷയെ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളം ബിഗ്ഗ് ബോസ്സ് ചരിത്രത്തിലെ തന്നെ ആദ്യത്തെ ലേഡി ബിഗ്ഗ് ബോസ്സ് വിന്നറാണ് താരം. ഇപ്പോഴിതാ…

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിന്റെ വിജയി ആയി ദില്‍ഷയെ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളം ബിഗ്ഗ് ബോസ്സ് ചരിത്രത്തിലെ തന്നെ ആദ്യത്തെ ലേഡി ബിഗ്ഗ് ബോസ്സ് വിന്നറാണ് താരം. ഇപ്പോഴിതാ ദില്‍ഷയുടെ വിജയത്തെ കുറിച്ച് ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിന്റെ സ്ഥിരം പ്രേക്ഷക എന്ന രീതിയില്‍ നടി അശ്വതി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷോയില്‍ വെച്ച് നിയമലംഘനം നടത്തി

ഇടയ്ക്ക് വെച്ച് ഇറങ്ങപ്പോകേണ്ടി വന്ന ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ പുറത്താക്കലിലൂടെയാണ് ദില്‍ഷ പ്രസന്നന്‍ എന്ന മത്സരാര്‍ഥിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് നടന്നത് എന്നാണ് അശ്വതി വിലയിരുത്തുന്നത്. അതുവരെ രണ്ടു പേരുടെ ഇടയില്‍ ഒതുങ്ങിയിരുന്ന, ക്യൂട്ട് നെസ്സ് ഓവര്‍ ലോഡഡില്‍ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ദില്‍ഷ.. അശ്വതി കുറിയ്ക്കുന്നു.. പല റിയാലിറ്റി ഷോ വഴിയും സീരിയലിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആ മുഖം ഇന്ന് ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിന്റെ ടൈറ്റില്‍ വിന്നര്‍ ആയിരിക്കുകയാണ്. ഇന്നിതാ ദില്‍ഷ ബിഗ്ബോസിന്റെ ടൈറ്റില്‍ വിന്നര്‍ സ്ഥാനത്ത്.. സന്തോഷം തന്നെ പക്ഷേ..!

എന്ന് പറഞ്ഞൊരു ചോദ്യം കൂടി അശ്വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. ആ പക്ഷേ വഴി ഒരുപാട് കാര്യങ്ങളാണ് അശ്വതി പറയാതെ പറഞ്ഞിരിക്കുന്നത്. ആ പക്ഷെ എന്നില്‍ തന്നെ ഒതുങ്ങട്ടെ എന്നും താരം ദില്‍ഷയുടെ വിജയത്തെ കുറിച്ച് പറഞ്ഞു, അതേസമയം, ചിലര്‍ക്കെങ്കിലും അരോചകമായിരുന്ന തന്റെ ബിഗ്ഗ് ബോസ്സ് അപ്‌ഡേറ്റസ് പോസ്റ്റുകള്‍ക്കും പോസ്റ്റുകള്‍ക്ക് ലൈക് ചെയ്തും കമെന്റ് ചെയ്തും ചീത്ത വിളിച്ചും എല്ലാം പ്രോത്സാഹനം ചെയ്ത നിങ്ങള്‍ക്ക് എന്റെ വലിയൊരു സ്‌നേഹം..

എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്. മത്സരങ്ങള്‍ എല്ലാം കഴിഞ്ഞു എല്ലാ മത്സരാര്‍ഥികളും അവരവരുടെ സാധാരണ ജീവിതത്തിലേക്കും. ഇനിയും ബിഗ്ബോസ് ഹൗസിനുള്ളില്‍ അവര്‍ ചെയ്തതും പ്രവര്‍ത്തിച്ചതുമായ കാര്യങ്ങള്‍ കൊണ്ട് അവരെ വേദനിപ്പിക്കരുത് എന്ന് കൂടി അശ്വതി എല്ലാവരേയും

ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ദില്‍ഷയുടെ വിജയം അംഗീകരിക്കാന്‍ കഴിയില്ല എന്നും റോബിന്റെ ഫാന്‍സ് ഉള്ളതുകൊണ്ട് മാത്രമാണ് ദില്‍ഷ ജയിച്ചത് എന്നുമാണ് അശ്വതിയുടെ പോസ്റ്റിന് അടിയില്‍ വരുന്ന ഭൂരിഭാഗം കമന്റുകളും.