‘ശൈത്യക്ക് ബിഗ്ഗ്‌ബോസിൽ ഒന്നും ചെയ്യാൻ പറ്റിയില്ല’, വിഷമം കാണും; അനുമോൾ

ബിഗ് ബോസ് മലയാളം സീസൺ 7 വിന്നർ ആയ അനുമോൾ സഹമത്സരാർത്ഥികളെപ്പറ്റി പറയുന്ന കാര്യങ്ങൾ വൈറലാവുകയാണ്.

”ആദിലയും നൂറയും രണ്ട് പൂമ്പാറ്റകളാണ്, തന്റെ രണ്ട് അനിയത്തിക്കുട്ടികളാണ്. ഷാനവാസ് ഇക്ക നല്ലൊരു ഗെയിമർ ആണ്. നൂറു ദിവസം അവിടെ പിടിച്ചു നിന്ന മനുഷ്യൻ അല്ലേ? അപ്പോൾ നല്ലൊരു ഗെയിമർ തന്നെയാണെന്ന് ഷാനവാസിനെപ്പറ്റി അനുമോൾ പറയുന്നത്.

അനീഷേട്ടൻ നല്ലൊരു ഗെയിമറാണ്. നല്ലൊരു ക്യാരക്ടർ ഉള്ളയാളാണ്. നെഗറ്റീവ് സൈഡ് നോക്കുകയാണെങ്കിൽ, കാര്യം അറിയുന്നതിനു മുൻപേ കുറ്റപ്പെടുത്തും, ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും പ്രശ്നങ്ങൾ ഉണ്ടാക്കും.

നെവിൻ നല്ലൊരു എന്റർടെയ്നറാണ്. പക്ഷേ, ഭയങ്കര മടിയനുമാണ്. . അക്ബറും നല്ലൊരു ഗെയിമറാണ്. പക്ഷേ, അവിടെയും ഇവിടെയും നടക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട്, അത് മാനിപ്പുലേറ്റ് ചെയ്ത്, അത് വലിയൊരു സംഭവമാക്കും. ശൈത്യ നല്ലൊരു വ്യക്തിയാണ്. പുള്ളിക്കാരിക്ക് അവിടെ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ കുറച്ചു വിഷമങ്ങളൊക്കെയുണണ്ടെന്നും അനുമോൾ പറയുന്നു.