അനുമോള്‍ക്കെതിരെ വാട്‍സ്ആപ്പ് ചാറ്റുൾപ്പെടെ പുറത്തുവിട്ട് ബിന്നി.

ബിഗ് ബോസ് ഹൗസിലെ പോപ്പുലർ മത്സരാർഥി ബിന്നി സെബാസ്റ്റ്യൻ, അനുമോൾ പിആർ ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യമായി വെളിപ്പെടുത്തിയതിനു പിന്നാലെ സൈബർ ബുള്ളിങ്  ഏറെ നേരിട്ടിരുന്നു . ബിന്നി അനുമോളിനോട് അനുമോളിന് പി ആറിനായി  16 ലക്ഷം രൂപ കൊടുത്തുവെന്ന് അറിയാമെന്നും ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം അനുമോളിന്റെ ഒരു വീഡിയോ ബിന്നി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് തന്റെ പ്രസ്താവന ശരിയെന്ന് തെളിയിച്ചു. ഇതിനു ശേഷമാണ് ബിന്നി, തനിക്കെതിരെ ആസൂത്രിതമായ സൈബർ ആക്രമണം നടക്കുന്നതായി പരാതിപ്പെട്ടത്.ബിന്നി വെളിപ്പെടുത്തിയ പ്രകാരം, അനുമോളിന്റെ പിആർ ഗ്രൂപ്പിൽ നടന്ന ചാറ്റ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചിട്ടുണ്ട്. സ്ക്രീൻഷോട്ടുകളിൽ, ബിന്നിക്കെതിരെ കൂട്ടമായി പ്രതികരിക്കാൻ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ കാണാനാകും. ചിലർ “ഞാൻ പിആർ അല്ല, യഥാർത്ഥ ആരാധകൻ” എന്ന് പ്രതികരിക്കുന്നതിനാൽ പൊതുജനം സത്യാവസ്ഥ തെറ്റിദ്ധരിക്കുന്നതായി ബിന്നി പറയുന്നു.വീഡിയോയിൽ ബിന്നി പറഞ്ഞു: എനിക്ക് എന്റെ ഭാഗത്ത് സത്യസന്ധതയുണ്ട്. ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു. പണം വാങ്ങി മറ്റ് മത്സരാർത്ഥികളെ അപമാനിക്കുന്നവർക്ക് എനിക്ക് പുച്ഛം മാത്രം ഉണ്ട.”സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് മത്സരാർത്ഥികളെ കേന്ദ്രമാക്കിയുള്ള സൈബർ ബുള്ളിയിങ് സംഭവങ്ങൾ വീണ്ടും ചർച്ചയിൽ ആണ്.