
വീക്കൻഡ് എപ്പിസോഡിന്റെ തുടർച്ച പോലെയാണ് 86ആമത്തെ എപ്പിസോഡ് തുടങ്ങുന്നത്. വീട്ടിൽ നിന്നും പുറത്തായ നോറ പോയത് ബിഗ്ഗ്‌ബോസിന്റെ ഒരു സ്പെഷ്യൽ റൂമിലേക്കാണ്. സ്പെഷ്യൽ റൂമിലിരിക്കുന്ന നോറയോട് നിങ്ങൾ ബിഗ്ഗ്‌ബോസ്സിൽ നിന്നും പുറത്തായിട്ടില്ല ഉടൻ തന്നെ ഹൗസിലേക്ക് തിരികെ വിടുന്നതാണ് എന്ന് ബിഗ്ഗ്‌ബോസ് അറിയിക്കുന്നുണ്ട്. അതുകേട്ടത്തോടെ പൊട്ടികരഞ്ഞുകൊണ്ട് ബിഗ്ഗ്‌ബോസ്സിന് നന്ദി പറയുകയാണ് നോറ. അങ്ങനെ നോറയുടെ റീഎൻട്രിയും പണപ്പെട്ടിയെക്കുറിച്ചുള്ള ചർച്ചകളും ജാസ്മിൻ ജിന്റോ ഫൈറ്റുമൊക്കെ ചേർന്നതാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്. സത്യത്തിൽ നോറ പോലും പ്രതീക്ഷിച്ച ഒരു എവിക്ഷനായിരുന്നില്ല കഴിഞ്ഞ ദിവസം നടന്നത്. സീക്രട്ട റൂമിലിരുന്ന് ഹൗസിനുള്ളിൽ മത്സരർഥികൾ തന്നെക്കുറിച്ച് പറയുന്നതെല്ലാം നോറ കേൾക്കുന്നുണ്ട്. ഓരോരുത്തരും നോറ പുറത്തായത്തിന്റെ ചർച്ചകൾ നടത്തുകയാണ്. നോറ ഇങ്ങനൊരു എവിക്ഷൻ നോറ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, അവൾ പുറത്തു പോകില്ലായെന്ന് അവൾക്ക് ഒരു ഉറപ്പുണ്ടായിരുന്നു അവളുടെ മുഖത്ത് അതുണ്ടായിരുന്നു അവൾ കരഞ്ഞില്ലായെന്നെ ഉണ്ടായിരുന്നുള്ളു

ഇറങ്ങിപോയപ്പോൾ മറ്റുള്ളവരുടെ അടുത്ത് പോയി മിണ്ടുന്നതുപോലെ മിണ്ടാൻ ഒരു പേടിയായിരുന്നു അവൾ എങ്ങനെ റിക്കട്ട് ചെയ്യുമെന്നറിയില്ലല്ലോ എന്നൊക്കെയാണ് ജാസ്മിൻ പറയുന്നത്. അവൾക് കരച്ചില് വരുന്നുണ്ടായിരുന്നു നമ്മളുടെ മുന്നിൽ നിന്ന് കരയില്ല എന്ന ഒരു വാശി അവൾക്കുണ്ടായിരുന്നുവെന്ന് ഋഷി പറയുകയാണ്. ഇതെല്ലാം കേട്ടു തലകുലുക്കുകയും ചിരിക്കുകയും ചെയ്യുകയാണ് നോറ. നോറ ഫിനാലേയ്ക്ക് വരില്ല കാരണം ഇവിടെ ആരുമായും അവൾക്ക് അട്ടച്ച്മെന്റ്റ് ഇല്ലയെന്നു വരെയാണ് ഏവരും ചർച്ചകൾ നടത്തുന്നത്. ഇതെല്ലാം കേട്ടിരുന്നു സ്വയം അന്തം വിടുകയാണ് നോറ. ഇനി പണപ്പെട്ടി ചർച്ചകളാണ്. പണപ്പെട്ടി ആരെടുകുമെന്ന കാര്യത്തിൽ സംശയമാണെന്നും ഇപ്പോൾ കുറെ പേർക്ക് കോൺഫിഡൻസ് പോയി തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങൾ പറഞ്ഞുവിടുന്നതിലും അഭിമാനത്തോടെ അതുമെടുത്ത് പോകുന്നതാണ് നല്ലതന്നും അത്യാവശ്യക്കാർ എടുക്കുക എന്നും അഭിഷേക് ഋഷിയോട് സംസാരിക്കുകയാണ്. പണപെട്ടി എന്നുമാത്രം മൈൻഡ് ഉള്ള ആൾക്കാരെ നിങ്ങൾ കാണുന്നില്ലേ ജനങ്ങളെ ഇവരെയൊക്കെ പിടിച്ച് പുറത്താക്കുക എന്നാണ് നോറ ഇത് കെട്ടിരുന്നുകൊണ്ട് ചോദിക്കുന്നത്. അങ്ങനെ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ നോറയെ ഒരു പ്രേതത്തിന്റെ വേഷമൊക്കെയിട്ട് ഒരു പാട്ടൊക്കെ വെച്ച് ഹൗസിലേക്ക് കയറ്റുകയാണ് ബിഗ്ഗ്‌ബോസ്. ലുക്ക് കണ്ടതോടെ ഏവരും അത് നോറ തന്നെയാണെന്ന് ഉറപ്പിക്കുന്നുണ്ട്. എന്നാൽ നോറ തിരിച്ചു വന്നതിൽ ആർക്കും വല്യ സന്തോഷമൊന്നും ഉണ്ടായിരുന്നില്ലായെന്ന് ഏവരുടെയും മുഖത്ത് നിന്ന് തന്നെ മനസിലാക്കാൻ സാധിക്കുമായിരുന്നു.

നോറയുടെ ഈ റീഎൻട്രി തന്നെയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ് തന്നെ. ഇത്തവണ അഭിഷേക് ഒഴികെ ബാക്കി എട്ട് പേരും എവിക്ഷൻ പ്രകൃയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ബിഗ്ഗ്‌ബോസിന്റെ ഒരു അറിയിപ്പ് നൽകുന്നുണ്ട്. ഈ സീസണിലെ അവസാനത്തെ നോമിനേഷൻ കൂടിയാണ് കഴിഞ്ഞ ദിവസം നടന്നത്. പിന്നീട് കുറെ നാളുകൾക്ക് ശേഷം ജിന്റോയുടെയും ജാസ്മിന്റെയും ഒരു ഫൈറ്റും കഴിഞ്ഞ ദിവസം നടന്നിരുന്നു. പ്രോമോ വിഡിയോയിൽ കണ്ടതുപോലെ തന്നെ ഗബ്രിയുടെ പേരിലാണ് ഫൈറ്റ് നടന്നത്. ഇങ്ങനൊക്കെ ഇരിക്കുമ്പോഴാണ് അവനെ കൂടുതൽ മിസ്സ് ചെയ്യുന്നത് എന്ന് ജാസ്മിൻ പറഞ്ഞതോടെ കൂടുതൽ മിസ്സ് ചെയ്യണ്ട എന്നായി ജിന്റോയുടെ മറുപടി. ഒരു തമാശ രീതിയിൽ തുടങ്ങിയ വഴക്കാണ് പിന്നീട് സീരിയസ് ആയി മാറിയത്. ഇതിനിടയിൽ കൗണ്ടർ അടിക്കാനും ചിരിക്കാനും ഋഷി, അഭിഷേക് സായി തുടങ്ങിയവരും. പിന്നീട് ബിഗ്ഗ്‌ബോസിന്റെ വക ഒരു ഗെയിമും മത്സരാർത്ഥികൾക്ക് നല്കിയിട്ടുണ്ടായിരുന്നു. ഇത്രയൊക്കെ ആയിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ഉണ്ടായിരുന്നത്. ഇനി വരാനിരിക്കുന്നത് പണപ്പെട്ടി ടാസ്ക് ആണ്. ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് പണപ്പറ്റിയുമായി സിഐഡി രാംദാസ് എത്തിയതിന്റെ പ്രോമോ വിഡിയോ അടക്കം വന്നിട്ടുണ്ട്. നന്ദന പോയതുകൊണ്ട് തന്നെ ഇനി നിലവിൽ പെട്ടിയെടുക്കാൻ സാധ്യതയുള്ള മത്സരാർത്ഥി സായി കൃഷ്ണ തന്നെയാണ്.











