11  വര്ഷത്തിനു ശേഷം ബിജുമേനോനും, സുരേഷ് ഗോപിയും  ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് 

കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പത്രം എഫ് ഐ ആർ രാമ രാവണൻ  എന്നി ചിത്രങ്ങൾക്ക് ശേഷം ബിജു മേനോനും, സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു പുതിയ ചിത്രത്തിലൂടെ. 2010 ലെ രാമ രാവണൻ എന്ന ചിത്രത്തിന്…

കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പത്രം എഫ് ഐ ആർ രാമ രാവണൻ  എന്നി ചിത്രങ്ങൾക്ക് ശേഷം ബിജു മേനോനും, സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു പുതിയ ചിത്രത്തിലൂടെ. 2010 ലെ രാമ രാവണൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ആണിത്. അരുൺ വര്മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രം നിര്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ് ആണ്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻസ് ആരംഭിച്ചിരിക്കുകയാണ്. അതുപോലെ തന്നെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൽ ബിജുമേനോൻ അഭിനയിക്കുന്നു എന്നും ഇതിന്റെ ക്യാരക്ടർ പോസ്റ്റ് ബിജുമേനോൻ സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ, ഇപ്പോൾ അതിനോടൊപ്പം ആണ് ഈ പുതിയ ചിത്രത്തിന്റെ വാർത്തയു൦ എത്തിയത്.

ഇനിയും സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ, പിന്നെ ജയരാജ് സംവിധാനം ചെയ്യുന്ന പെരുങ്കളിയാട്ടം ഇവയാണ് റിലീസിനായി എത്തുന്ന ചിത്രങ്ങൾ, ഇപ്പോൾ അത് കൂടാതെയാണ് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രവും, ചിത്രത്തെ കുറിച്ച് മറ്റു വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും അണിയറപ്രവര്തകര് പറയുന്നു.