‘വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന സിനിമ എന്ന് പറയുമ്പോള്‍ തന്നെ അതിന് ഒരു മിനിമം ഗ്യാരന്റിയുണ്ടാവുമെന്ന് ഉറപ്പാണ്’

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.…

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന സിനിമ എന്ന് പറയുമ്പോള്‍ തന്നെ അതിന് ഒരു മിനിമം ഗ്യാരന്റിയുണ്ടാവുമെന്ന് ഉറപ്പാണെന്നാണ് മുനീര്‍ ഫസല്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കള്ളനും ഭഗവതിയുമെന്ന ചിത്രം ഇന്നലെ കണ്ടിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന സിനിമ എന്ന് പറയുമ്പോള്‍ തന്നെ അതിന് ഒരു മിനിമം ഗ്യാരന്റിയുണ്ടാവുമെന്ന് ഉറപ്പാണ്.
വ്യത്യസ്ഥതയുള്ള നല്ലൊരു കഥയും നല്ല മേക്കിങ്ങുമുള്ള ഒരു കൊച്ചു ചിത്രം ??
മാത്തപ്പന്‍ എന്ന ജീവിതത്തില്‍ തോറ്റു തുന്നംപാടിയ ഒരു കള്ളനാണ് കഥാനായകന്‍. കള്ളനാണെങ്കിലും ഇന്ന് വരെ അയാള്‍ ചെയ്ത മോഷണങ്ങള്‍ ഒക്കെയും പരാജയമായിരുന്നു.
അങ്ങനെ ഒരുഗതിയും ഇല്ലാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്ന മാത്തപ്പന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം.
കോമഡി, ഫാന്റസി, ദൈവികതക്കൊക്കെ പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമയാണ് കള്ളനും ഭഗവതിയും. എന്നിരുന്നാലും ഇതൊരു ഭക്തിപടമല്ല.. ഈശ്വരനു മുന്നില്‍ ജാതി മത ഭേദമന്യേ എല്ലാ മനുഷ്യരുമൊന്നാണ് എന്ന മഹത്തായ സന്ദേശവും സിനിമ പകര്‍ന്ന് നല്‍കുന്നു.
ഭഗവതിയുടെ റോള്‍ അവതരിപ്പിച്ച മോക്ഷക്ക് തന്നെയാണ് ആദ്യം കയ്യടി നല്‍കേണ്ടത്. എത്ര മനോഹരമായിട്ടാണ് അവര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.. Hatsoff ??
വിഷ്ണു പതിവ് പോലെ തന്റെ റോള്‍ നന്നായി തന്നെ അവതരിപ്പിച്ചു. പ്രേം കുമാര്‍, ജോണി ആന്റണി, രാജേഷ് മാധവന്‍, നോബി എന്നിവര്‍ കോമഡിയില്‍ തിളങ്ങി. സലിം കുമാറിന് കുറച്ചു കൂടി സ്‌ക്രീന്‍ സ്‌പേസ് കൊടുക്കാമായിരുന്നു എന്നും തോന്നി.
മൊത്തത്തില്‍ സിനിമ ഒരു ഡീസന്റ് എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു.

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു മൂവി മാജിക്കായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ട്. സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് നിര്‍വ്വഹിക്കുന്നു.