ബോളിവുഡിലെ പല സൂപ്പർസ്റ്റാറുകളിൽ നിന്നും തനിക്ക് മോശാനുഭവം ഉണ്ടായിട്ടുണ്ട്! അവരുടെ വിജയത്തിന് വേണ്ടിയാണ് നമ്മളെ ചവിട്ടി താഴ്ത്തുന്നത്, നോറ ഫത്തേഹി 

ഇന്ത്യൻ അഭിനേത്രിയും, കനേഡിയൻ ഡാൻസറുമായ നോറ ഫത്തേഹി ഇപ്പോൾ തനിക്ക് ചില മോശാനുഭവങ്ങൾ ബോളിവുഡ് സിനിമ മേഖലയിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ, തനിക്ക് മോശാനുഭവങ്ങൾ കൂടുതൽ ഉണ്ടായത് ബോളിവുഡിലെ പല സൂപ്പർസ്റ്റാറുകളിൽ നിന്നുമായിരുന്നു. തനിക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ അല്ലായിരുന്നു അവരുടെ പ്രവർത്തികൾ, അവരുടെ വിജയത്തിന് വേണ്ടി അവർ നമ്മളെ ചവിട്ടി താഴ്ത്താറുണ്ട്, നോറ പറയുന്നു

അവർ നമ്മളുടെ പിന്നിൽ വന്നു ഓരോന്ന്  പറയും ചിലപ്പോൾ ചിലർ പ്രതികരിക്കും ചിലർ അങ്ങനെ ചെയ്യില്ല, അവർ പറയുന്നതോ, പ്രവർത്തിക്കുന്നതോ ആയ ഒരു കാര്യങ്ങളും പുറത്തു പറയുകയില്ല, ചിലപ്പോൾ ഞാൻ പ്രതികരിക്കാറുണ്ട്, ചിലർക്ക് അതിന് എന്നോട് നല്ല ദേഷ്യവും ഉണ്ടായിട്ടുണ്ട്. ആ സൂപ്പർസ്റ്റാറുകളുടെ എല്ലാ പ്രവർത്തികളും എനിക്ക് അങ്ങനെ സഹിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ പ്രതികരിക്കും

ഞാൻ എല്ലാവരോടും തമാശ പറയുന്ന ആളാണ് എന്നാൽ ദേഷ്യപ്പെടാനും അറിയാം, ചില സ്ത്രീകൾ അവർക്ക് ഒപ്പം നില്കും, എനിക്ക് അതിന് സാധിക്കില്ല, എന്നാൽ അവർക്ക് എന്തും ചോദിക്കാവുന്ന ഒരു സുഹൃത്തും കൂടിയാണ്, പലരും അഡ്ജസ്റ്റ്മെന്റ് ആണ് ചോദിക്കുന്നത്, അതിന് നന്നായി തന്നെ ഞാൻ പെരുമാറും, ചിലപ്പോൾ എന്റെ അവസരങ്ങൾ പോലും നഷ്ടപ്പെടുത്തും, എങ്കിലും ഞാൻ പ്രതികരിക്കും  നോറ പറയുന്നു