പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന് 72 ലക്ഷത്തിന്റെ കാര്‍ സമ്മാനിച്ച് പ്രിയ സുഹൃത്ത്!!

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന്റെ 63ാം പിറന്നാളിന് സുഹൃത്ത് നല്‍കിയ സ്‌നേഹ സമ്മാനമാണ് വൈറലാകുന്നത്. പ്രിയ നടന്‍ മോഹന്‍ലാലിന് കിയ ഇലക്ട്രിക് കാര്‍ സമ്മാനിച്ചിരിക്കുകയാണ് പ്രിയ സുഹൃത്ത് അലക്‌സ് കെ.…

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന്റെ 63ാം പിറന്നാളിന് സുഹൃത്ത് നല്‍കിയ സ്‌നേഹ സമ്മാനമാണ് വൈറലാകുന്നത്. പ്രിയ നടന്‍ മോഹന്‍ലാലിന് കിയ ഇലക്ട്രിക് കാര്‍ സമ്മാനിച്ചിരിക്കുകയാണ് പ്രിയ സുഹൃത്ത് അലക്‌സ് കെ. ബാബു. ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയര്‍മാനുമാണ് അലക്‌സ്.

ഇത്തവണത്തെ പിറന്നാളിന് താരം ചെന്നൈ വീട്ടിലാണ്. അവിടെ ഭാര്യ സുചിത്രയുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കിയ ഇവി 6 സമ്മാനിച്ചത്. 72 ലക്ഷം രൂപ വരുന്ന കിയ ഇവി6 കിയ ഷോറൂം അധികൃതര്‍ താരത്തിന്റെ വീട്ടിലെത്തിയാണ് സമ്മാനിച്ചത്. കാര്‍ ഏറ്റുവാങ്ങുമ്പോള്‍ മേജര്‍ രവി, ഷിബു ബേബി ജോണ്‍ എന്നിവരും അവിടെ ഉണ്ടായിരുന്നു. പ്രിയതമയെ മുന്നിലിരുത്തി ഡ്രൈവും ചെയ്ത് താരം.

ജൂണ്‍ 2ന് പുറത്തിറക്കിയ കിയ ഇവി6 എന്ന പുത്തന്‍ മോഡലാണ് ലാലേട്ടന്
പ്രിയ സുഹൃത്ത് സമ്മാനിച്ചിരിക്കുന്നത്. കിയ ഇവി6ന് 19 മിനിറ്റില്‍ 80% ചാര്‍ജ് ആകും. 3.5 സെക്കന്‍ഡില്‍ 100 കി.മി സ്പീഡ് കൈവരിക്കാന്‍ സാധിക്കുന്ന കിയയുടെ പവന്‍ 323 ബിഎച്ച്പിയാണ്.

അഭയ കേന്ദ്രത്തിലെ കുഞ്ഞുങ്ങളോടൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും പിറന്നാള്‍ ആഘോക്കുന്ന താരത്തിന്റെ ചിത്രങ്ങളും വൈറലായിരിക്കുകയാണ്.