സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു

ചലച്ചിത്ര സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു. 45 വയസായിരുന്നു. വടകര സ്വദേശിയായ ബോബി സിനിമയില്‍ മാത്രമല്ല സീരിയല്‍, പരസ്യചിത്രങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത പ്രശസ്ത സീരിയല്‍ ജ്വാലയായ് എന്ന സീരിയലിലെ…

ചലച്ചിത്ര സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു. 45 വയസായിരുന്നു. വടകര സ്വദേശിയായ ബോബി സിനിമയില്‍ മാത്രമല്ല സീരിയല്‍, പരസ്യചിത്രങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത പ്രശസ്ത സീരിയല്‍ ജ്വാലയായ് എന്ന സീരിയലിലെ സഹസംവിധായകനായാണ് ബോബി മോഹന്‍ ഈ രംഗത്ത് എത്തുന്നത്. പിന്നീട് ഒട്ടേറെ ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്ട്. അച്ഛന്‍: പരേതനായ മോഹന്‍ദാസ്, അമ്മ: പ്രഭ, നയന ആണ് ഭാര്യ. ഒലിവിയ മകളാണ്.