വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മുച്കുന്ന് ക്ഷേത്രകുളത്തിലെ കല്‍പടവിലെത്തി കുട്ടന്‍ തമ്പുരാന്‍!!

മൂന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും മുച്കുന്ന് കോട്ടയില്‍ ക്ഷേത്രകുളത്തിലെ കല്‍പടവിലെത്തി കുട്ടന്‍തമ്പുരാന്‍. സര്‍ഗത്തിലെ മനോജ് കെ ജയന്‍ അനശ്വരമാക്കിയ കഥാപാത്രമായിരുന്നു കുട്ടന്‍ തമ്പുരാന്‍. കൊയിലാണ്ടിയിലെ മുചുകുന്ന് കോട്ടയില്‍ ശിവക്ഷേത്രവും പരിസരവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.…

മൂന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും മുച്കുന്ന് കോട്ടയില്‍ ക്ഷേത്രകുളത്തിലെ കല്‍പടവിലെത്തി കുട്ടന്‍തമ്പുരാന്‍. സര്‍ഗത്തിലെ മനോജ് കെ ജയന്‍ അനശ്വരമാക്കിയ കഥാപാത്രമായിരുന്നു കുട്ടന്‍ തമ്പുരാന്‍. കൊയിലാണ്ടിയിലെ മുചുകുന്ന് കോട്ടയില്‍ ശിവക്ഷേത്രവും പരിസരവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമര്‍പ്പണത്തിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം താരം എത്തിയത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം വീണ്ടും ഇവിടേക്ക് എത്തുന്നത്. വീണ്ടും എത്തിയപ്പോള്‍ വലിയ നൊസ്റ്റാള്‍ജിക് അനുഭവമായെന്ന് മനോജ് കെ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചു. പ്രിയപ്പെട്ട നാട്ടുകാര്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദിയും അറിയിച്ചു.

കൊയിലാണ്ടിയിലെ മുചുകുന്ന് കാരുടെ സ്‌നേഹം കണ്ടോ
ഇന്നലെ, കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമര്‍പ്പണത്തിന് ഞാന്‍ എത്തിയപ്പോള്‍…,’സര്‍ഗത്തിലെ’ കുട്ടന്‍ തമ്പുരാന് ജീവന്‍ നല്‍കിയ, ഒരുപാട് സീനുകള്‍ ചിത്രീകരിച്ച പരിസരവും,അമ്പലക്കുളവും എനിക്ക് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി,33 വര്‍ഷങ്ങള്‍ക്ക് ശേഷം.വിലമതിക്കാനാവാത്ത നൊസ്റ്റാള്‍ജിയായിരുന്നു ദൈവം എനിക്കിന്നലെ സമ്മാനിച്ചത്. എന്റെ ഗുരുനാഥന്‍ ഹരിഹരന്‍ സാറിനെയും????,,, സര്‍ഗത്തിന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഹൃദയം കൊണ്ട് നമിച്ചു. മനോജ് കെ ജയന്‍ കുറിച്ചു