നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ ആരോപണവുമായി യുവതി !!

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിൽ കൂടി മറഞ്ഞരിക്കുന്ന രഹസ്യങ്ങൾ എല്ലാം മറ നീക്കി പുറത്ത് വരികയാണ് ഇപ്പോൾ. അത്തരം ഒരു കേസ് കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്, മലയാള സിനിമയിലെ പ്രമുഖ നിമ്മാതാവ് ആല്‍വിന്‍ ആന്റണി സിനിമയില്‍ അവസരം വാ​ഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചെന്ന് യുവമോഡലും നടിയുമായ 22 കാരിയാണ് പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ, പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം പോലീസ് കേസെടുത്തു.  ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി എന്നി ഹിറ്റ് സിനിമകളുടെ നിർമ്മാതാവാണ് ആന്റണി.

2019 ൽ ആണ് ആന്റണി ആദ്യമായി പെൺകുട്ടിയെ പീഡിപ്പിച്ചത്. സിനിമയില്‍ അവസരം വാ​ഗ്ദാനം ചെയ്ത് എറണാകുളം പനമ്ബിളളി നഗറിലെ ആല്‍വിന്‍ ആന്റണിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം, പിന്നീട് ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുളള കാലയളവില്‍ പിന്നീട് മൂന്ന് തവണ കൂടി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ആന്റണിയുടെ ശല്യം സഹിക്കാൻ വയ്യതെയാണ് താൻ ഇപ്പോൾ പരാതി നൽകിയത് എന്നും യുവതി പറയുന്നു.

alwyn antony

പരാതിയില്‍ എഫ്‌ആആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. പനമ്ബിളളി ന​ഗറിലെ ​ഗസ്റ്റ് ഹൗസിലും സമീപത്തെ വീട്ടിലും പൊലീസ് ആല്‍വിനെ അന്വേഷിച്ച്‌ എത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്തു പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ലയാള സിനിമയില്‍ കാസ്റ്റിം​ഗ് കൗച്ച്‌ സജീവമാണെന്ന് നേരത്തെ മുതല്‍ ആരോപണങ്ങളുണ്ട്.