ഈ ചന്ദ്രോത്ത് പണിക്കർ ഉണ്ണിമുകുന്ദനെ കടത്തി വെട്ടുമോ? മരക്കാരിലെ പുതിയ ക്യാരക്റ്റർ പോസ്റ്ററിനെതിരെ ചോദ്യങ്ങൾ ഉയരുന്നു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് കുഞ്ഞാലി മരക്കാർ, മാർച്ചിൽ റിലീസിന് ഒരുങ്ങുന്ന സിനിമ അതിന്റെ അവസാന നിർമ്മാണ ഘട്ടത്തിലാണ്‌, മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം…

unni-mukundan-chandroth-pan

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് കുഞ്ഞാലി മരക്കാർ, മാർച്ചിൽ റിലീസിന് ഒരുങ്ങുന്ന സിനിമ അതിന്റെ അവസാന നിർമ്മാണ ഘട്ടത്തിലാണ്‌, മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ എല്ലാ സിനിമകൾഉടെയും റെക്കോർഡ് തകർക്കാൻ വേണ്ടി ആണ് ഒരുങ്ങുന്നത്, ന്യൂ ഇയർ ഗിഫ്റ്റായി മരക്കാരുടെ മരക്കാറിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു, മോഹൻലാലിൻറെ കഥാ പാത്ത്രത്തെ കാണിച്ച് കൊണ്ടുള്ള പോസ്റ്റർ ആയിരുന്നു പുറത്തു വിട്ടത്, പോസ്റ്റർ പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വാൻ തരംഗം ആണ് സൃഷ്ട്ടിച്ചത്. ഇപ്പോൾ മരക്കാരിലെ ക്യാരക്ടർ പോസ്റ്റ് റിലീസ് ചെയ്തിരിക്കുകയാണ്.

Unni Mukundan dubbed for the Hindi version of Mamankam, the pictures are going viral

ബോളിവുഡ് താരമായ സുനില്‍ ഷെട്ടിയും മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിനായി അണിനിരക്കുന്നുണ്ട്. ചന്ത്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സുനില്‍ ഷെട്ടി അവതരിപ്പിക്കുന്നത്. മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍രെ പേരും ഇതായിരുന്നു താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു ഇത്. സിനിമാലോകത്തുനിന്നും പ്രേക്ഷകരില്‍ നിന്നുമായി മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ സിനിമയിലെ കഥാപാത്രത്തെ മോഹന്‍ലാലിന്റെ സിനിമയിലും കാണുമ്ബോള്‍ അതെങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. പടച്ചട്ട അണിഞ്ഞുള്ള ചന്ത്രോത്ത് പണിക്കരുടെ ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

marakkar chandoth panikkar

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരും സി ജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച്‌ 26നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സിനിമ എത്തുന്നുണ്ട്. തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. അയ്യായിരത്തിലധികം തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. തന്‍രെ സ്വപ്‌ന സിനിമയായാണ് പ്രിയദര്‍ശന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.