‘മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും ഉണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് ചന്തുനാഥ്

നരബലി സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ചന്തുനാഥ്. ഇലന്തൂരില്‍ ധനസമ്പാദനത്തിനായി സ്ത്രീകളെ കൊന്ന സംഭവത്തില്‍ മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകള്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് ചന്തുനാഥ് പറയുന്നു. വാര്‍ത്ത കേട്ടിട്ട് വിശ്വസിക്കാനാകുന്നില്ലെന്നും തിരിച്ചും…

നരബലി സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ചന്തുനാഥ്. ഇലന്തൂരില്‍ ധനസമ്പാദനത്തിനായി സ്ത്രീകളെ കൊന്ന സംഭവത്തില്‍ മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകള്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് ചന്തുനാഥ് പറയുന്നു. വാര്‍ത്ത കേട്ടിട്ട് വിശ്വസിക്കാനാകുന്നില്ലെന്നും തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പു മാറുന്നില്ലെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

അവിശ്വസനീയമാണ്, തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022-ല്‍ ജീവിച്ചിരിക്കുന്ന, സര്‍വോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാന്‍ പറയുന്നത്. മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമാകും എന്നുറപ്പുണ്ട് ..എന്നിരുന്നാലും

മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകള്‍ ഈ അരുംകൊലകളില്‍ ഉണ്ടോ എന്ന് തുടര്‍ അന്വേഷണങ്ങളില്‍ തെളിയണം. അതല്ല ‘primary motive’ നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കില്‍ …ഹാ കഷ്ടം എന്നെ പറയാനുള്ളു..മരവിപ്പെന്ന് പറഞ്ഞാണ് താരം അവസാനിപ്പിക്കുന്നത്.