ചിരിയുടെ പൂരമൊരുക്കിയ രോമാഞ്ചം ഉടൻ ഒടിടിയിലേക്ക്!

അർജുൻ അശോകൻ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമയാണ് രോമഞ്ചം.നവാഗതനായ ജിത്തു മാധവൻ രചനയും, സംവിധാനവും നിർവഹിച്ച് സിനിമ ഫെബ്രുവരി 3 നാണ് റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച അഭിപ്രായം ലഭിച്ച…

അർജുൻ അശോകൻ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമയാണ് രോമഞ്ചം.നവാഗതനായ ജിത്തു മാധവൻ രചനയും, സംവിധാനവും നിർവഹിച്ച് സിനിമ ഫെബ്രുവരി 3 നാണ് റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച അഭിപ്രായം ലഭിച്ച സിനിമ വൻ വിജയം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ രോമാഞ്ചം ഉടൻ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്.

ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ്. മാർച്ച് രണ്ടാം വാരത്തോടെ ചിത്രത്തിൻറെ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹൊറർ കോമഡി വിഭാഗത്തിലെത്തിയ ചിത്രമാണ് രോമാഞ്ചം.ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി, അഫ്‌സൽ പി എച്ച്, അബിൻ ബിനൊ, ജഗദീഷ് കുമാർ, അനന്തരാമൻ അജയ്, ജോമോൻ ജ്യോതിർ, ശ്രീജിത്ത് നായർ, തുടങ്ങിരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ.

സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സാനു താഹിർ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 2007ൽ ബംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയാണ് രോമഞ്ചം പറയുന്നത്. ഓജോ ബോർഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേർത്ത് ഭയവും ചിരിയുമായിട്ടാണ് ചിത്രം പുരോഗമിക്കുന്നത് .