‘ചട്ടമ്പി’ ഹർത്താൽ കഴിഞ്ഞ് കാണാം; പോസ്റ്റർ പങ്കുവെച്ച് താരം

അഭിലാഷ് എസ് കുമാർ ശ്രീനാഥ് ഭാസിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ചിത്രത്തിന്റെ റിലീസ് തീയതി നാളെയായിരിന്നു. എന്നാൽ് നാളെ സംസ്ഥാത്ത വ്യാപകമായി എസ്ഡിപിഐ ഹർത്താൽ പ്രഖ്യാപിച്ചതിനാതാൽ റിലീസിന്റെ പുതിയ അപ്‌ഡേറ്റുമായി ചിത്രത്തിലെ നായിക ഗ്രേസ് ആന്റണി.

ഹർത്താൽ കഴിഞ്ഞ് ‘ചട്ടമ്പി’ കാണാം എന്നാണ് ഗ്രേസ് ആന്റണി പറഞ്ഞിരിക്കുന്നത്. ”ഹർത്താൽ കഴിഞ്ഞ് ചട്ടമ്പി കാണാം നാളെ വൈകിട്ട് 6 മണി മുതൽ എന്നാണ് ഗ്രേസ് ആന്റണി തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.ചിത്രത്തിൽ സിസിലി ജോൺ മുട്ടാറ്റിൽ എന്ന കഥാപാതപാത്രമായാണ് ഗ്രേസ് ആന്റണിയെത്തുന്നത്. ചട്ടമ്പിയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനും തിരക്കഥകൃത്തുമായ ഡോൺ പാലത്തറയാണ്.

മിന്നൽ മുരളിയ്ക്ക് ശേഷം ഗുരു സോമസുന്ദരം ചട്ടമ്പിയിലൂടെ വീണ്ടും മലയാളത്തിൽ എത്തുകയാണ് ചെമ്പൻവിനോദ്,ബിനുപപ്പു,മൈഥിലി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.ചട്ടമ്പി ആർട്ട് ബീറ്റസ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് നിർമ്മിക്കുന്നത്.1995 കാലത്തെ കഥയാണ് ചിത്രത്തിൽ പരമാർശിക്കുന്നത്.

Previous articleമുഷിഞ്ഞ വേഷം, ക്ഷീണിച്ച് അവശനായി സുരേഷ് ഗോപി!!!
Next articleപത്തൊന്‍പതാം നൂറ്റാണ്ടിന് വേണ്ടി സിജു നടത്തിയ കഠിന പരിശീലനങ്ങളിങ്ങനെ- വീഡിയോ