പത്തൊന്‍പതാം നൂറ്റാണ്ടിന് വേണ്ടി സിജു നടത്തിയ കഠിന പരിശീലനങ്ങളിങ്ങനെ- വീഡിയോ

വിനയന്‍ സംവിധാനം ചെയ്ത് സിജു വില്‍സണ്‍ പ്രധാന വേഷത്തിലെത്തിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കരായെത്തിയ സിജു മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സിജുവിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി താരം നടത്തിയ പരിശീലന വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

സിജു നടത്തിയ കഠിന പരിശീലനങ്ങളുടെ വീഡിയോ പങ്കുവെച്ചത് സംവിധായകന്‍ വിനയന്‍ തന്നെയാണ്. കടുപ്പമേറിയ വ്യായാമ മുറകളാണ് സിജു നടത്തുന്നത്. ‘പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തില്‍ ഒരു പുതിയ ആക്ഷന്‍ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. സിജുവിനും ഈ സിനിമയ്ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ് മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളില്‍ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഓടുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവര്‍ നടത്താന്‍. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ ഷെയര്‍ ചെയ്യുന്നത്’, എന്നാണ് വീഡിയോ പങ്കുവെച്ച് വിനയന്‍ കുറിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ചരിത്രം പറയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സുദേവ് നായര്‍, ഇന്ദ്രന്‍സ്, ടിനി ടോം, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കയാദു ലോഹന്‍ ആണ് നായിക. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.

Previous article‘ചട്ടമ്പി’ ഹർത്താൽ കഴിഞ്ഞ് കാണാം; പോസ്റ്റർ പങ്കുവെച്ച് താരം
Next articleദിലീപിനൊപ്പം തമന്ന മാത്രമല്ല, ശരത് കുമാറുമുണ്ടാകും; പോസ്റ്റുമായി അരുണ്‍ ഗോപി