ചാവേർ നാളെയില്ല; ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യും

കുഞ്ചാക്കോ ബോബൻ, ആന്റണി വര്‍ഗീസ്, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി ടിനു പാപ്പച്ചൻ ചിത്രം ‘ചാവേറിന്റെ’ റിലീസ് മാറ്റി. ചിത്രം ഒക്ടോബർ അഞ്ചിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമാതാക്കളാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.…

കുഞ്ചാക്കോ ബോബൻ, ആന്റണി വര്‍ഗീസ്, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി ടിനു പാപ്പച്ചൻ ചിത്രം ‘ചാവേറിന്റെ’ റിലീസ് മാറ്റി. ചിത്രം ഒക്ടോബർ അഞ്ചിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമാതാക്കളാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. കുഞ്ചാക്കോ ബോബൻ, ആന്റണി വര്‍ഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്. സിനിമയുടെ ട്രെയ്ലറും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ജീവനെപോലെ വിശ്വസിക്കുന്ന പാർട്ടിക്കുവേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടെയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറാണ് ചാവേർ. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നിങ്ങനെ തന്റെ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ടിനു പാപ്പച്ചന്റെ ചാവേറിനായി പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. ആ പ്രതീക്ഷകളെ വെറുതെയാക്കില്ല എന്ന് തന്നെയാണ് ട്രെയ്‌ലർ നൽകുന്ന ഉറപ്പും.ഒരു ട്രെയ്‌ലർ കൊണ്ട് ഇത്ര വലിയ അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച ടിനു പാപ്പച്ചൻ ചിത്രം ചാവേർ ചെറുതായിട്ടൊന്നുമല്ല പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. അതിന്റെ തെളിവാണ് 4 മില്യണിലേറെ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് ട്രെയ്‌ലർ എത്തിയത്.സിനിമാ ലോകത്തെ വൻ താരനിരയുടെ സാന്നിധ്യത്തിലാണ് കൊച്ചിയിൽ ലെ-മെറിഡിയനിൽ നടന്ന പ്രൊഢഗംഭീരമായ ചടങ്ങിൽ ട്രെയിലർ പുറത്തിറക്കിയത്. മലയാളത്തിന്‍റെ സ്വന്തം മോഹൻലാലിന്‍റേയും പൃഥ്വിരാജിന്‍റേയും ടൊവിനോയുടേയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിൽ ചാക്കോച്ചൻ എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരാണ് നായകന്മാരാകുന്നത്. അടുത്തിടെ ]ന്നാ താൻ കേസ് കൊട്] സിനിമയിലൂടെ രാജീവനായി ഞെട്ടിച്ച ചാക്കോച്ചൻ ‘ചാവേറി’ൽ അശോകനായി വിസ്മയിപ്പിക്കുമെന്ന് ഉറപ്പിക്കാൻ പാകത്തിലുള്ളതാണ് ട്രെയിലറിലുള്ള രംഗങ്ങൾ.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പിൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.  ഇതിനകം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ക്യാരക്‌ടര്‍ പോസ്റ്ററുകളുമൊക്കെ നൽകിയിരുന്ന സൂചന. കണ്ണൂരിലെ ഭൂമികയിൽ ചടുലമായ ദൃശ്യങ്ങളും ഏവരേയും പിടിച്ചിരുത്തുന്ന സംഗീതവുമൊക്കെയായി തിയേറ്ററുകളിൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.നടനും സംവിധായകനുമായ ജോയ് മാത്യുവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും മുൻനിർത്തി ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.