മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്മാന്‍ ബി ഉണ്ണികൃഷ്ണന്‍!!

നീണ്ട ഇടവേളയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ക്രിസ്റ്റഫര്‍. തിയ്യേറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായമാണ് ക്രിസ്റ്റഫര്‍ നേടുന്നത്. ചിത്രത്തിനോടൊപ്പം ഏറ്റവും കൂടുതല്‍ അഭിനന്ദനം തേടുന്നത് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍. ഇപ്പോഴിതാ സംവിധായകന്റെ…

നീണ്ട ഇടവേളയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ക്രിസ്റ്റഫര്‍. തിയ്യേറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായമാണ് ക്രിസ്റ്റഫര്‍ നേടുന്നത്. ചിത്രത്തിനോടൊപ്പം ഏറ്റവും കൂടുതല്‍ അഭിനന്ദനം തേടുന്നത് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍. ഇപ്പോഴിതാ സംവിധായകന്റെ അസാമാന്യ കഴിവിനെ വാഴ്ത്തിയുള്ള പോസ്റ്റ് വൈറലായിരിക്കുകയാണ്.

ഈ സിനിമയില്‍ ഏതു പറയേണ്ട ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ്, ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ മേക്കിങ് സ്‌റ്റൈല്‍. ഒരു പക്ഷെ നമ്മള്‍ ഹോളിവുഡ് ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഉള്ള മേക്കിങ് ആണ് അദ്ദേഹം തന്റെ ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ചത്.

അത് കൊണ്ട് തന്നെ ഈ ചിത്രം തിയ്യേറ്ററുകളില്‍ കാണുമ്പോള്‍ പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു ഫീല്‍ ആണ് നമുക്ക് സമ്മാനിക്കുന്നത്. ഓരോ ഷോട്ടും അദ്ദേഹം എത്ര മനോഹരമായ രീതിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. അത് പോലെ മികച്ച ഫ്രയിമുകള്‍, കിടിലം കളര്‍ടോണുകളും. ഒക്കെ ഒരുക്കിയിരിക്കുന്നത് അത്രമേല്‍ മനോഹരമായാണ്. അത് കൊണ്ട് തന്നെ സിനിമയുടെ കഥയുടെ ഒഴുക്കിന് അനുസരിച്ചു നമ്മെ ഓരോത്തവരെയും കൂട്ടികൊണ്ട് പോകാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഒരു പക്ഷെ സിനിമാ സംവിധാന മേഖലയിലും, സിനിമയുടെ മറ്റു ടെക്‌നിക്കല്‍ വശങ്ങളിലും എല്ലാം തന്നെ നല്ലപോലെ അറിവ് ഉള്ള ഒരാള്‍ക്ക് മാത്രമേ ഇത്രയും മികച്ച രീതിയിലുള്ള മേക്കിംഗ് സാധിക്കൂ അത് കൊണ്ട് തന്നെ അദ്ദേഹത്തിന് തന്റെ സിനിമയിലൂടെ പ്രേക്ഷരുമായി എളുപ്പം ഇമോഷണലി കണക്ട് ചെയ്യാന്‍ പറ്റി. നിസ്സംശയം പറയാന്‍ കഴിയും മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്മാന്‍ ബി. ഉണ്ണികൃഷ്ണന്‍ ആണെന്ന്.